• HOME
  • »
  • NEWS
  • »
  • film
  • »
  • Chathuram Movie| സിദ്ധാര്‍ഥ് ഭരതന്റെ 'ചതുരം' റിലീസ് തീയതി പ്രഖ്യാപിച്ചു

Chathuram Movie| സിദ്ധാര്‍ഥ് ഭരതന്റെ 'ചതുരം' റിലീസ് തീയതി പ്രഖ്യാപിച്ചു

റോഷൻ മാത്യുവും സ്വാസികയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്‍ത ചതുരം എന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചു. നവംബര്‍ 4 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. നേരത്തെ സെപ്റ്റംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    Also Read- Kumari review | കഥയേതുമില്ലാതെ പോയൊരു കെട്ടുകഥയുടെ സിനിമാക്കാഴ്ച

    നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വർണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. എ സെൻസർഷിപ്പ് സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

    Also Read- Dileep in Parakkum Pappan | ദിലീപ് സൂപ്പർ ഹീറോ ആകുമോ? 'പറക്കും പപ്പൻ' പോസ്റ്റർ പുറത്തിറക്കി നടൻ



    Also Read- Jaya Jaya Jaya Jaya Hey | കുടുംബ ജീവിതത്തിൽ സ്ത്രീയ്ക്ക് വേണ്ട മൂന്നു കാര്യങ്ങൾ എന്തെല്ലാം?

    പ്രദീഷ് വർമയാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, ടീസര്‍, ട്രെയ്‍ലര്‍ കട്ട് ഡസ്റ്റി ഡസ്ക്, വരികള്‍ വിനായക് ശശികുമാര്‍, കലാസംവിധാനം അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് അഭിലാഷ് എം, സംഘട്ടനം മാഫിയ ശശി, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്ത), ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ആംബ്രോ വര്‍ഗീസ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ജിതിന്‍ മധു, പിആര്‍ഒ പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ, വിഎഫ്എക്സ് ഡിജിബ്രിക്സ്, കളറിസ്റ്റ് പ്രകാശ് കരുണാനിധി, അസിസ്റ്റന്‍റ് കളറിസ്റ്റ് സജുമോന്‍ ആര്‍ ഡി.
    Published by:Rajesh V
    First published: