• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഓരോ അനുഭവങ്ങളിൽ നിന്നാണല്ലോ ഓരോന്ന് മനസ്സിലാക്കുക'; സസ്പെൻസ് നിറച്ച് 'ചതുരം' ടീസർ

'ഓരോ അനുഭവങ്ങളിൽ നിന്നാണല്ലോ ഓരോന്ന് മനസ്സിലാക്കുക'; സസ്പെൻസ് നിറച്ച് 'ചതുരം' ടീസർ

ചതുരത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സ്വാസികയും റോഷനുമാണ് ടീസറിൽ ഉള്ളത്.

  • Last Updated :
  • Share this:
    സിദ്ധാർഥ് ഭരതൻ സംവിധാനം ചെയുന്ന ചതുരത്തിന്റെ ടീസർ റിലീസ് ചെയ്തു. ചതുരത്തിന്റെ രണ്ടാം ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചതുരത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സ്വാസികയും റോഷനുമാണ് ടീസറിൽ ഉള്ളത്. ഗ്രീൻവിച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമ ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.

    റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ സിദ്ധാർഥ് ഭരതൻ, വിനോയ്‌ തോമസ്. ഛായാഗ്രഹണം - പ്രദീഷ്‌ വർമ്മ, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റർ- ദീപു ജോസഫ്‌, വസ്ത്രാലങ്കാരം - സ്റ്റേഫി സേവ്യർ, കലാ സംവിധാനം - അഖിൽ രാജ് ചിറയിൽ, മേക്കപ്പ് - അഭിലാഷ് എം, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് - ജിതിൻ മധു, പ്രൊമോഷൻസ് - പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ - സീറോ ഉണ്ണി.


    അടുത്തിടെ ചതുരത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സ്വാസികയുടേയും റോഷന്റെയും ഇന്റിമേറ്റ് രം​ഗമായിരുന്നു പോസ്റ്ററിൽ. ഇത് ചിലരെ ചൊടിപ്പിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: