തിരുവനന്തപുരം: സിദ്ധാർഥ് ഭരതൻ (Sidharth Bharathan) സംവിധാനം ചെയ്ത ചതുരം (Chathuram) സിനിമയുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് (A certificate) സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
"സെൻസർ കഴിഞ്ഞു. ഒരു ശുദ്ധ A പടം" എന്ന് കുറിച്ചുകൊണ്ടാണ് സിദ്ധാർഥ ഭരതൻ ചിത്രത്തിന് എ സർട്ടിഫിക്കേറ്റ് ലഭിച്ച പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സിദ്ധാർഥ് ഭരതനും വിനോയ് തോമസും ചേർന്നാണ്. ഗ്രീൻവിച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Also Read-
IFFR | ദുൽഖറിന്റെ 'സല്യൂട്ട്' റോട്ടർഡാമിലേക്കില്ല; പങ്കെടുക്കുക തുറമുഖം, മാലിക്, പ്രാപ്പെട, ചവിട്ട്പ്രദീഷ് എം വർമയാണ് ക്യമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റർ- ദീപു ജോസഫ്, വസ്ത്രാലങ്കാരം - സ്റ്റേഫി സേവ്യർ, കലാ സംവിധാനം - അഖിൽ രാജ് ചിറയിൽ, മേക്കപ്പ് - അഭിലാഷ് എം, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് - ജിതിൻ മധു, പ്രൊമോഷൻസ് - പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ - സീറോ ഉണ്ണി.
Also Read-
Parvathy Thiuvothu |'സെക്സ് റാക്കറ്റുമായി ബന്ധമുള്ളവർ സിനിമ മേഖലയിൽ തന്നെയുണ്ട്; പുറത്തു പറയാത്തത് ജീവഭയം ഉള്ളതുകൊണ്ട്'; പാർവതി തിരുവോത്ത്നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിനിമയുമായി സിദ്ധാർഥ് ഭരതൻ രംഗത്ത് വരുന്നത്. 2015ൽ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സലായിരുന്നു സിദ്ധാർഥ്. ആരോഗ്യം വീണ്ടെടുത്ത ശേഷം രണ്ടാമതായി ഒരുക്കിയ ചിത്രമാണ് ചതുരം. ചതുരത്തിന് മുമ്പ് സൗബിൻ ഷാഹീറിനെ കേന്ദ്രകഥാപാത്രമാക്കി ജിന്ന് എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ചതുരത്തിന് മുമ്പ് ചിത്രീകരണം പൂർത്തിയായ ജിന്ന് ഇതുവരെ റിലീസ് ചെയ്തിട്ടില്ല. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണത്തിൽ ആശങ്ക എന്നിവയാണ് സിദ്ധർഥ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.