നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ചുകൊണ്ടാണ് ഷഫീർ മടങ്ങുന്നത്'; അനുസ്മരിച്ച് സുഹൃത്തായ സിദ്ധു പനക്കൽ

  'ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ചുകൊണ്ടാണ് ഷഫീർ മടങ്ങുന്നത്'; അനുസ്മരിച്ച് സുഹൃത്തായ സിദ്ധു പനക്കൽ

  പിറന്നാൾ ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാവില്ലെന്ന്‌. ഇനി ഒരു പിറന്നാളിനും സമ്മാനങ്ങളുമായി ഉപ്പ വരില്ലെന്ന്. ആ കുഞ്ഞു മക്കളോട് ഒരൽപ്പം കരുണ കാണിക്കാമായിരുന്നു കാണാമറയത്തിരിക്കുന്ന ദൈവത്തിന്.

  shafeer sait

  shafeer sait

  • News18
  • Last Updated :
  • Share this:
   ഇന്ന് അന്തരിച്ച നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ടിനെ അനുസ്മരിച്ച് സുഹൃത്തായ സിദ്ധു പനക്കൽ. മാർച്ച് 24 ന് ഷഫീറിന്റെ മകന്റെ അഞ്ചാം പിറന്നാളായിരുന്നു. പിറന്നാൾ ദിനത്തിൽ ഷഫീർ ഫേസ്ബുക്കിൽ പങ്കുവച്ച കുടുംബ ചിത്രം ഷെയർ ചെയ്തു കൊണ്ടായിരുന്നു സിദ്ധുവിന്റെ വികാര നിർഭര കുറിപ്പ്.

   Also read-പ്രശസ്ത നിര്‍മാതാവ് ഷഫീര്‍ സേട്ട് അന്തരിച്ചു

   കാണാമറയത്തിരിക്കുന്ന ദൈവത്തിന് ഷഫീറിന്റെ കുഞ്ഞുമക്കളോട് അൽപം കരുണ കണിക്കമായിരുന്നു എന്നാണ് സുഹൃത്ത് കുറിക്കുന്നത്. ഷൂട്ടിന് പുറപ്പെടുമ്പോൾ ചിരിയോടെ, സന്തോഷത്തോടെ പുറപ്പെട്ട വീട്ടിലേക്ക് ചേതനയറ്റ ആ ശരീരം തിരിച്ചെത്തുമ്പോൾ അത് താങ്ങാനുള്ള ശക്തിയും മനക്കരുത്തും ഷഫീറിന്റെ കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സിദ്ധു കുറിച്ചു.

   സിദ്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

   ചേർത്ത് പിടിക്കുവാൻ ഇനിയില്ല ഈ കൈകൾ. ഒരിക്കൽ എഴിതിയ വാചകം, ഇവിടെയും അനുയോജ്യം തന്നെയാണ്‌. അല്ലെങ്കിൽ വേറൊരുവാക്ക്‌ ആലോചിക്കാനുള്ള മനഃസാന്നിധ്യമില്ല. മാർച്ച്‌ 24ന് വൈകീട്ട് ഷഫീർ fb യിൽ പോസ്റ്റ്‌ ചെയ്തതാണീ ഫോട്ടോ. തന്റെ മകന്റെ പിറന്നാൾ ആഘോഷം. "Chottu's 5th birthday celebration with my dreams" എന്ന ക്യാപ്ഷനോടെ.ആ കുടുംബത്തിന്റെ ഈ ചിരിയാണ്, സ്വപ്നങ്ങളാണ് രണ്ട് ദിവസത്തിനുള്ളിൽ മാഞ്ഞു പോയത്. വിധി മായ്ച്ചുകളഞ്ഞത്. എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടാറുള്ള ഷഫീറിന്റെ ഈ ചിരി മായുന്നത് സങ്കടകരമാണ്. ആ കുടുംബത്തിന്റെ ചിരി മായുന്നതും. ഈ പിറന്നാൾ ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാവില്ലെന്ന്‌. ഇനി ഒരു പിറന്നാളിനും സമ്മാനങ്ങളുമായി ഉപ്പ വരില്ലെന്ന്. ആ കുഞ്ഞു മക്കളോട് ഒരൽപ്പം കരുണ കാണിക്കാമായിരുന്നു കാണാമറയത്തിരിക്കുന്ന ദൈവത്തിന്. സിനിമ ഷഫീറിന് ജീവനും ജീവിതവുമായിരുന്നു.ജോഷി സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു ഷഫീർ. ഷൂട്ടിന് പുറപ്പെടുമ്പോൾ ചിരിയോടെ, സന്തോഷത്തോടെ പുറപ്പെട്ട വീട്ടിലേക്ക് ചേതനയറ്റ ആ ശരീരം തിരിച്ചെത്തുമ്പോൾ അത് താങ്ങാനുള്ള ശക്തി... മനക്കരുത്ത്‌ ഷഫീറിന്റെ കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മരണം എപ്പോഴും നമ്മുടെ തൊട്ട്പിന്നിൽ നടക്കുന്ന സുഹൃത്താണ്. ചിലപ്പോൾ ആ സുഹൃത്ത്‌ പൊടുന്നനെ മുൻപേ കയറി നടക്കും. ഇത് പക്ഷെ വളരെ മുൻപേ ആയിപ്പോയി, വളരെ വളരെ മുൻപേ. 44 വയസ് മരിക്കാനുള്ള പ്രായമായിരുന്നില്ല.ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വെച്ചുകൊണ്ടാണ് ഷഫീർ മടങ്ങുന്നത്. കുടുംബത്തെക്കുറിച്ചുള്ള സ്വപ്നം, കുട്ടികളെക്കുറിച്ചുള്ളസ്വപ്നം, സിനിമയെക്കുറിച്ചുള്ള സ്വപ്നം, ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം. എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചുകൊണ്ടുള്ള മടക്കം. ആ നല്ല സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു.

   First published:
   )}