നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അട്ടപ്പാടിയുടെ ജീവിതം പറയുന്ന 'സിഗ്നേച്ചർ' വിജയദശമി ദിനത്തിൽ ചിത്രീകരണം തുടങ്ങുന്നു

  അട്ടപ്പാടിയുടെ ജീവിതം പറയുന്ന 'സിഗ്നേച്ചർ' വിജയദശമി ദിനത്തിൽ ചിത്രീകരണം തുടങ്ങുന്നു

  Signature is a movie on the life of Attappadi natives | തീർത്തും വ്യത്യസ്തമായ ക്ഷണക്കത്തുമായി സിഗ്നേച്ചർ ടീം

  സിഗ്നേച്ചർ

  സിഗ്നേച്ചർ

  • Share this:
   അട്ടപ്പാടിയെ കുറിച്ച് അട്ടപ്പാടിയിൽ Attappadi നിന്നും ഒരു സിനിമ വരുന്നു. തീർത്തും വ്യത്യസ്തമായാണ് സിഗ്നേച്ചർ Signature movie എന്ന സിനിമയ്ക്ക് വേണ്ടി മരുത് മുത്തു എന്ന നാട്ടുകാരൻ ഏവരെയും ക്ഷണിക്കുന്നത്. ആ ക്ഷണക്കത്ത് ഇതാ:

   "അട്ടെഫെടി ദേശത്തിലെ ജീവിതണ ഫത്തിന 'സിഗ്നേച്ചർ' എന്ത പേരില സില്മെത് പൂജെ കർമ്മം ഒക്ടോബർ മാസ 15 ക്ക് വെടിയാലെ 8.30 മണിക്ക് അട്ടെഫെടി ഫായ്കുളത്തിര്ക്ക സെന്റ് ജോസഫ് ഭവനിലിവെത്ത് നടക്ക് ത്. മനോജ് പാലോടൻ സംവിധാനം സെയ്റ ഫാദർ ബാബു തട്ടിൽ സി എം ഐ ത് കഥെലി ഉരുവാന സാൻജോസ് ക്രിയേഷൻസ്ത് ബാനറിലി സില്മെക്ക് എല്ലാവര്ത് മ് അനുഗ്രഹമ് ആശിർവാദമ് ഒപ്പ ഒത്തിമെമ് വേണ്ട്റെ.." (മരുത് മുത്തു, ആനക്കട്ടി)

   വിശിഷ്ടാതിഥികളായി ഫാദർ സാജു ചക്കാലക്കൽ സി എം ഐ, വ്യവസായിയായ ഐസക് വർഗ്ഗീസ് എന്നിവർ പങ്കെടുക്കുന്നു.'സിഗ്നേച്ചർ' സിനിമയുടെ പൂജയ്ക്കൊപ്പം സ്നേഹ സമ്മാനമായ കട്ടേക്കാട് ഊരിലെ കുട്ടികൾക്കുള്ള പഠന കേന്ദ്രത്തിന്റെ നിർമാണ ഉദ്ഘാടനവും നടക്കുന്നതായിരിക്കും.

   'ഇതു താൻ ഡാ പൊലീസ്' എന്ന ചിത്രത്തിനു ശേഷം മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സിഗ്നേച്ചർ'. സാൻജോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, അരുൺ വർഗീസ് തട്ടിൽ, ജസ്സി ജോർജ് എന്നിവർ ചേർന്ന് നിർമിക്കുന്ന 'സിഗ്നേച്ചറിന്റെ' തിരക്കഥ, സംഭാഷണം എന്നിവ സി.എം.ഐ. വൈദികനായ ഫാ. ബാബു തട്ടിൽ എഴുതുന്നു.   അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അവയ്ക്കെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
   ആക്‌ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്നു. ഒപ്പം, മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. എസ് ലോവൽ ഛായാഗ്രഹണം നിർവഹിക്കുന്നു.

   പ്രൊജക്റ്റ്‌ ഡിസൈനർ- നോബിൾ ജേക്കബ്, ക്രിയേറ്റീവ് ഡയറക്ടർ-
   നിസാർ മുഹമ്മദ്‌, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, മേക്കപ്പ്-പ്രദീപ് രംഗൻ, ആർട്ട്‌ ഡയറക്ടർ- അജി അമ്പലത്തറ, കോസ്റ്റിയൂം ഡിസൈനർ-
   സുജിത് മട്ടന്നൂർ, ഡിസൈനിംഗ്- ആന്റണി സ്റ്റീഫൻ.

   പൂർണമായും അട്ടപ്പാടിയിൽ ചിത്രീകരിക്കുന്ന, അട്ടപ്പാടിയിലെ ജീവിതാനുഭവങ്ങൾ പ്രമേയമാകുന്ന ‘സിഗ്നേച്ചർ’ ഒക്ടോബർ പതിനഞ്ചിന് ചിത്രീകരണം ആരംഭിക്കും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

   Summary: Signature is a movie based on the life of the people in Attappadi, the shooting of which is starting today. On behalf of Signature movie, a native of Attappadi had sent an invite in their native language to support them on the occasion of pooja ceremony taking place on Vijayadashami day
   Published by:user_57
   First published:
   )}