നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Maanaadu Trailer | ടൈം ലൂപ്പില്‍ പെട്ട് ചിമ്പു, ഒപ്പം കല്യാണി പ്രിയദര്‍ശന്‍; 'മാനാട്' ട്രെയ്‌ലര്‍ പുറത്ത്

  Maanaadu Trailer | ടൈം ലൂപ്പില്‍ പെട്ട് ചിമ്പു, ഒപ്പം കല്യാണി പ്രിയദര്‍ശന്‍; 'മാനാട്' ട്രെയ്‌ലര്‍ പുറത്ത്

  കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്

  • Share this:
   ചിമ്പു (Silambarasan) നായകനാക്കി എത്തുന്ന 'മാനാടി'ന്റെ (Maanaadu). പ്രീ റിലീസ് ട്രെയ്‍ലര്‍  ട്രെയ്‌ലര്‍ പുറത്തിറങ്ങി.വെങ്കട് പ്രഭുവാണ്(Venkat Prabhu). ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

   സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം പുറത്തിറങ്ങുന്നത്.ടൈം ലൂപ്പില്‍ പെടുന്ന നായകനെ ട്രെയ്‌ലറില്‍ കാണാം.

   എസ് ജെ സൂര്യ എസ് ,എ ചന്ദ്രശേഖര്‍, വൈ ജി മഹേന്ദ്രന്‍, വാഗൈ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാക്ഷിയാണ്.   സംഗീതം യുവന്‍ ശങ്കര്‍ രാജ, ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍, എഡിറ്റിംഗ് പ്രവീണ്‍ കെ എല്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി രാജു സുന്ദരം, കലാസംവിധാനം ഉമേഷ് ജെ കുമാര്‍, ഓഡിയോഗ്രഫി ടി ഉദയ്കുമാര്‍, വിഎഫ്എക്‌സ് ഫാല്‍ക്കണ്‍ ഗൗതം. ഈ മാസം 25 ന് ചിത്രം പുറത്തിറങ്ങും

   Pushpa | 'നീ പോടാ, ഇത് ഞാനാടാ'; അല്ലു അർജുൻ ചിത്രം പുഷ്പയിലെ പുതിയ ഗാനം പുറത്തിറങ്ങി

   അല്ലു അർജുൻ (Allu Arjun) ചിത്രം 'പുഷ്പ'യിലെ (Pushpa) മലയാള ഗാനം പുറത്തിറങ്ങി. 'നീ പോടാ, ഇത് ഞാനാടാ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂർ ആണ്. പാടിയത് രഞ്ജിത്ത്. ശ്രീ ദേവി

   ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായി ഫഹദ് ഫാസിലിനെ കാണാവുന്നതാണ്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. കള്ളക്കടത്തുക്കാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിയ്ക്കുന്നത്. രക്തചന്ദന കടത്തുകാരനാണ് അല്ലു അര്‍ജുന്‍. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

   അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. പ്രസാദ് ഈണമിട്ടിരിക്കുന്നു. പ്രതീക്ഷ തെറ്റാതെ അല്ലുവിൽ നിന്നും ഒരു ഫാസ്റ്റ് നമ്പർ ആണ് ഇക്കുറിയും വന്നുചേർന്നിരിക്കുന്നത്.

   മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.
   Published by:Jayashankar AV
   First published:
   )}