തമിഴ് സിനിമമേഖലയെ ആകെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി ഉലകനായകന് കമല്ഹാസന്. നടന് സിലമ്പരസന്റെ (സിമ്പു) കരിയറിലെ 48-ാമത് ചിത്രം കമലിന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്ഫിലിംസാണ് നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്മാന് പ്രധാന വേഷത്തിലെത്തിയ കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ ഒരുക്കിയ ദേസിങ്ക പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുക, രാജ് കമല്‍ ഫിലിംസിന്റെ 56-മാത് സിനിമയാണിത്.
ബ്ലഡ് ആന്‍ഡ് ബാറ്റില്‍ എന്ന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലറാകും എന്ന സൂചനയാണ് പ്രഖ്യാപന വീഡിയോയില്‍ നിന്ന് ലഭിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.