നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Covid 19| ഗായകൻ അർജിത്ത് സിംഗിന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

  Covid 19| ഗായകൻ അർജിത്ത് സിംഗിന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

  ദിവസങ്ങൾക്ക് മുമ്പാണ് അർജിത്തിന്റെ അമ്മയെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  arijit singh

  arijit singh

  • Share this:
   ഗായകൻ അർജിത്ത് സിംഗിന്റെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതയായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അന്ത്യം. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   ദിവസങ്ങൾക്ക് മുമ്പാണ് അർജിത്തിന്റെ അമ്മയെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടി സ്വാസ്തിക മുഖർജി അടക്കമുള്ള താരങ്ങൾ സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് മാതാവിന് A നെഗറ്റീവ് രക്തം ആവശ്യപ്പെട്ട് സ്വാസ്തിക പോസ്റ്റ് ഇട്ടിരുന്നു.

   കേരളത്തിൽ അടക്കം നിരവധി ആരാധകരുള്ള ഗായകനാണ് അർജിത്ത് സിംഗ്. 2013 ൽ പുറത്തിറങ്ങിയ ആഷിഖി 2 ലെ തും ഹീ ഹോ എന്ന ഗാനത്തിലൂടെയാണ് അർജിത്ത് സിംഗ് ശ്രദ്ധേയനാകുന്നത്. ബോളിവുഡിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അർജിത്ത് ആലപിച്ചിട്ടുണ്ട്. കബീറ, സുനോ ന സംഗ്മർമർ, മസ്ത് മഗൻ, രാത് ബർ, സംജാവാൻ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്.

   റിയാലിറ്റി ഷോയിലൂടെയാണ് അർജിത്ത് സിംഗ് സിനിമാ പിന്നണിഗാന രംഗത്തേക്ക് എത്തുന്നത്. 2011 യിൽ പുറത്തിറങ്ങിയ "മർഡർ 2" എന്ന സിനിമയിലെ "ഫിർ മോഹബ്ബത്" ആണ് ആദ്യ ബോളിവുഡ് ഗാനം. ആഷിഖി 2 ലെ ഗാനത്തിലൂടെ മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

   ഹിന്ദിയിലും ബംഗാളിയിലുമാണ് ഏറ്റവും കൂടുതൽ ഗാനം ആലപിച്ചിരിക്കുന്നത്. ഇതിന് പുറമേ, ഗുജറാത്തി, തമിഴ്, തെലുങ്ക്, മറാത്തി, അസ്സാമി, കന്നഡ എന്നി ഭാഷകളിലും പാടിയിട്ടുണ്ട്. പിന്നണി ഗാനരംഗത്തെ രാജാവ് എന്നാണ് അദ്ദേഹം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.
   Published by:Naseeba TC
   First published:
   )}