നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'താരക പെണ്ണാളേ..' പാടാൻ ബാനർജി ഇനിയില്ല; നാടൻപാട്ടുകാരനും ചിത്രകാരനുമായ പിഎസ് ബാനർജി അന്തരിച്ചു

  'താരക പെണ്ണാളേ..' പാടാൻ ബാനർജി ഇനിയില്ല; നാടൻപാട്ടുകാരനും ചിത്രകാരനുമായ പിഎസ് ബാനർജി അന്തരിച്ചു

  കോവിഡ് മുക്തനായതിന് ശേഷം അനന്തര രോഗത്തിന് ചികിത്സയിലായിരുന്നു.

  ps banarji

  ps banarji

  • Share this:
   കൊല്ലം: പ്രമുഖ നാടൻ പാട്ടുകലാകാരനും കർട്ടൂണിസ്റ്റുമായ മനക്കര മനയിൽ പിഎസ് ബാനർജി (41) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

   ബാനർജി പാടിയ താരക പെണ്ണാളേ എന്ന നാടൻ പാട്ട് ഏറെ ജനപ്രീതി നേടിയിരുന്നു. ഈ പാട്ടിലൂടെയാണ് ബാനർജി ശ്രദ്ധിക്കപ്പെടുന്നത്. ഇതിനുശേഷം നിരവധി ശ്രദ്ധേയമായ നാടൻ പാട്ടുകൾ അദ്ദേഹം പാടി. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

   ചിത്രകാരൻ, ഗ്രാഫിറ് ഡിസൈനർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ബാനർജി. ടെക്നോപാർക്കിലെ ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു.
   Published by:Naseeba TC
   First published:
   )}