ലോക് ഡൗൺ കാലത്തെ വർക്ക് ഔട്ടിന് ശേഷമുള്ള മമ്മൂട്ടിയുടെ ചിത്രം വൈറലായതിനു പിന്നാലെയാണ് ഗായിക റിമി ടോമിയുടെ പ്രായവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ചുവന്ന ഫ്രോക്ക് ധരിച്ചുള്ള ചിത്രം റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഇത്തരമൊരു ചർച്ചയ്ക്ക് വഴിവച്ചത്. ഇൻസ്റ്റഗ്രാമിലെ ചിത്രത്തിനു താഴെ കമന്റുകളുമായി ആരാധകരുമെത്തി.
നാല്‍പ്പത്തഞ്ചാം വയസ്സിലും എന്നാ ലുക്കാണ്, മമ്മൂക്ക കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തന്നെയാണ് താരം എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഈ കമന്റാണ് വൈറലായത്. ഇതോടെ റിമിക്ക് 45 വയസായെന്നും സോഷ്യൽ മീഡിയ കണ്ടെത്തി. ഇതിനു പിന്നാലെയാണ് തനിക്ക് അത്രയും പ്രായമാകാൻ ഇനിയും വർഷങ്ങൾ വേണ്ടി വരുമെന്നു വെളിപ്പെടുത്തി റിമി വീണ്ടും ചിത്രം പോസ്റ്റ് ചെയ്തത്.
'നാല്പത്തിയഞ്ചു വയസ്സാകാന്‍ ഇനിയും എട്ട് വര്‍ഷം കൂടി എടുക്കും കേട്ടോ' ഇതായിരുന്നു റിമിയുടെ മറുപടി. ഈ പോസ്റ്റിനു താഴെയും അഭിപ്രായ പ്രകടനങ്ങളുമായി ആരാധകർ എത്തിയിട്ടുണ്ട്. പ്രായം ഒക്കെ വെറും നമ്പര്‍ മാത്രമല്ലേ, റിമിയ കണ്ടാൽ ഇരുപതുകാരിയായി മാത്രമേ തോന്നൂ എന്നാണ് ചിലരുടെ കമന്റ്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.