• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീടുവൃത്തിയാക്കൽ ശ്രമകരം, കരുതൽ വേണം; സിതാര പറയുന്നു

news18
Updated: August 22, 2018, 3:44 PM IST
വീടുവൃത്തിയാക്കൽ ശ്രമകരം, കരുതൽ വേണം; സിതാര പറയുന്നു
news18
Updated: August 22, 2018, 3:44 PM IST
വെള്ളപ്പൊക്ക ദുരന്തത്തിൽ നിന്ന് കേരളം ഏറെക്കുറെ കരകയറിയിരിക്കുകയാണ്. മഴ ശമിച്ചതോടെ വെള്ളമിറങ്ങിത്തുടങ്ങി. ദുരിതാശ്വാസ ക്യാംപുകളിലും മറ്റും കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് പോയിത്തുടങ്ങി. വീടുകൾ വൃത്തിയാക്കിയെടുക്കുകയാണ് ഇനിയുള്ള ജോലി. വളരെ ശ്രമകരമായ ജോലിയാണ് ഇതെന്ന് ഗായിക സിത്താര പറയുന്നു. വീടു വൃത്തിയാക്കുന്നത് ഏറെ കരുതലോടെ വേണമെന്നും സിത്താര. വീടുവൃത്തിയാക്കലിന്റെ സ്വന്തം അനുഭവം സിത്താരയും ഭർത്താവും ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

വെള്ളപ്പൊക്കം ഏറെ ദുരിതം വിതച്ച ആലുവ ഏലൂക്കരയിലാണ് സിത്താരയുടെ വീട്. വീടിന്റെ ഒന്നാം നിലയുടെ പകുതിവരെ വെള്ളം കയറിയിരുന്നു. ഇത് വൃത്തിയാക്കിക്കൊണ്ടാണ് സിത്താരയും ഭർത്താവ് ഡോ. സജീഷും സംസാരിക്കുന്നത്. കൃത്യമായ മുൻകരുതലുകളെല്ലാം എടുത്തു കൊണ്ട് മാത്രമേ വീട് വൃത്തിയാക്കാൻ ചെല്ലാവൂ എന്നാണ് സിത്താര പറയുന്നത്. ഗംബൂട്ടും ഗ്ലൗസും ധരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സിത്താര പറയുന്നു.

സർജിക്കൽ ഗ്ലൗസ് പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ അവയ്ക്കു മീതെ റബർ ഗ്ലൗസുകൾ ധരിക്കണമെന്നാണ് സജീഷ് പറയുന്നത്. വളരെ വിലകൂടിയ ഗം ബൂട്ടുകൾ വേണ്ടെന്നും അദ്ദേഹം പറയുന്നു. മാസ്ക് ആണ് മറ്റൊരു പ്രധാന ഘടകം. ഒരു പ്രാവശ്യം ഉപയോഗിച്ച് കളയാവുന്ന സർജിക്കൽ മാസ്കിന് പകരം നിരന്തരം ഉപയോഗിക്കാവുന്ന തരത്തിലുള്ള മാസ്കുകളായിരിക്കും നല്ലതെന്നും സജീഷ്.

സ്പ്രേ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ബോട്ടിലിൽ മണ്ണെണ്ണ കരുതുന്നതു നല്ലതായിരിക്കുമെന്ന് ഇവർ പറയുന്നു. ഇഴ ജന്തുക്കൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണിത്. മണ്ണെണ്ണ അൽപം സ്പ്രേ ചെയ്താൽ മതിയെന്നും അല്ലെങ്കിൽ ജീവികൾ ചത്തു പോകുമെന്നും ഇവർ. വീടിനകത്ത് കയറുന്നതിന് മുമ്പ് മെയിൻ സ്വിച്ച് ഓഫാക്കിയിരിക്കണമെന്നും ഗ്യാസ് ഡിസ്കണക്ട് ചെയ്തിരിക്കണമെന്നും സിത്താര പറയുന്നുണ്ട്. ഇലക്ട്രോണിക് സാധനങ്ങൾ നീക്കം ചെയ്യുമ്പോൾ പ്രത്യേകിച്ച് ഫ്രിഡ്ജ് , അവയിൽ നിന്ന് വരുന്ന ഗ്യാസ് ശ്രദ്ധിക്കണമെന്ന് സിത്താര പറയുന്നു. മാത്രമല്ല, ചെളി ഉണങ്ങിപ്പിടിക്കുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്യുന്നതായിരിക്കും കൂടുതൽ എളുപ്പമെന്നും സിതാര.

വീട്ടിൽ കിണറുണ്ടെങ്കിൽ ആദ്യം സൂപ്പർ ക്ലോറിനേഷൻ ചെയ്യണമെന്നും പിന്നീട് ഒരു മാസത്തോളമെങ്കിലും ക്ലോറിനേഷൻ ചെയ്യണമെന്നുമാണ് സജീഷ് പറയുന്നത്. വീട്ടിലെ സാധനങ്ങൾ എല്ലാം പുറത്തിട്ടു വേണം വൃത്തിയാക്കേണ്ടതെന്നും ഇവർ പറയുന്നു. കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത ഇലക്ട്രോണിക് സാധനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് ഇലക്ട്രീഷ്യന്റെ സഹായം തേടണെന്നും ഇവർ പറയുന്നു. മാത്രമല്ല, വീടിനുള്ളിൽ ഉണ്ടായിരുന്ന ഭക്ഷ്യ യോഗ്യമായ ഒന്നും തന്നെ ഉപയോഗിക്കരുതെന്നും വൃത്തിയാക്കി കഴിഞ്ഞ ശേഷം വീടിന്റെ ബലം പരിശോധിച്ചിട്ടു വേണം വീണ്ടും താമസിക്കാനെന്നും ഇരുവരും പറയുന്നു.
Loading...
First published: August 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍