• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മകന്റെ കല്യാണം ലളിതമാക്കി; പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഉണ്ണിമേനോൻ

news18
Updated: August 23, 2018, 3:52 PM IST
മകന്റെ കല്യാണം ലളിതമാക്കി; പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഉണ്ണിമേനോൻ
news18
Updated: August 23, 2018, 3:52 PM IST
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മകന്റെ വിവാഹം ലളിതമാക്കി മാതൃകയാവുകയാണ് ഗായകൻ ഉണ്ണി മേനോൻ. വിവാഹത്തിനായി കരുതി വച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകി.

മകൻ അങ്കൂർ ഉണ്ണിയും കണ്ണൂർ സ്വദേശിനി കാവ്യയും തമ്മിലുള്ള വിവാഹത്തിന്റെ ആർഭാടങ്ങളാണ് ഉണ്ണി മേനോൻ വേണ്ടെന്നുവെച്ചത്. ഈ മാസം 26ന് തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ വെച്ച് ആഘോഷ പൂർവം വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.

എന്നാൽ കേരളത്തിലെ മഹാ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിവാഹത്തിന് ആഡംബരങ്ങൾ വേണ്ടെന്ന് ഉണ്ണി മേനോനും കുടുംബവും തീരുമാനിക്കുകയായിരുന്നു. വിവാഹം അതേ മുഹൂർത്തത്തിൽ ചെന്നൈ മഹാലിംഗ ക്ഷേത്രത്തിൽവെച്ച് ലളിതമായി നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ വിവാഹം ഇത്ര ആഡംബരത്തോടെ നടത്തുന്നത് ശരിയല്ലെന്ന് ഉണ്ണിമേനോൻ പറഞ്ഞു. ചെന്നൈയിൽ ആർക്കിടെക്റ്റാണ് അങ്കൂർ. കാവ്യയ്ക്ക് ദുബായിലാണ് ജോലി.
First published: August 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍