• HOME
  • »
  • NEWS
  • »
  • film
  • »
  • 'മോഹൻലാലിനോട് പ്രകടിപ്പിച്ചത് സ്വന്തം പാട്ട് വേറൊരാളുടേതാണെന്ന് പറയുമ്പോഴുള്ള വിഷമം'; ഗായകൻ വി ടി മുരളിയുടെ പ്രതികരണം

'മോഹൻലാലിനോട് പ്രകടിപ്പിച്ചത് സ്വന്തം പാട്ട് വേറൊരാളുടേതാണെന്ന് പറയുമ്പോഴുള്ള വിഷമം'; ഗായകൻ വി ടി മുരളിയുടെ പ്രതികരണം

''താനും മോഹൻ ലാലിന്റെ ആരാധകനാണ്. തന്നെ സോഷ്യൽ മീഡിയയിൽ കയറി തെറി വിളിക്കുമ്പോൾ അത് കൊള്ളുന്നത് മഹാനായ ആ കലാകാരനിൽ തന്നെയാണ്''- വി ടി മുരളി പറഞ്ഞു.

മോഹൻലാാൽ, വി ടി മുരളി

മോഹൻലാാൽ, വി ടി മുരളി

  • Share this:
    കോഴിക്കോട്: താൻ പാടിയ പാട്ട് വേറൊരാളുടെതാണെന്ന് പറയുമ്പോഴുള്ള വിഷമമാണ് മോഹൻലാലിനോട് പ്രകടിപ്പിച്ചതെന്ന് ഗായകൻ വി ടി മുരളി. ഒരു സ്വകാര്യ ചാനലിൽ മാതളതേനുണ്ണാൻ എന്ന പ്രശസ്തഗാനം താൻ പാടിയതാണെന്ന് മോഹൻലാൽ പരാമർശിച്ചതിനെക്കുറിച്ചായിരുന്നു വി ടിമുരളിയുടെ പ്രതികരണം. മോഹൻ ലാൽ ഫാൻസ് തന്നെ തെറി വിളിക്കുമ്പോൾ അത് കൊള്ളുന്നത് മഹാനായ ആ കലാകാരനെ തന്നെയാണെന്നും മുരളി ന്യൂസ് 18 നോട് പറഞ്ഞു.

    Also Read- 'പത്ത് വർഷം സിനിമയിൽ നിന്ന് പുറത്തുനിൽക്കാൻ കാരണം ദിലീപ്'; വിനയൻ

    സ്വകാര്യ ചാനലിൽ വി.ടി.മുരളി പാടിയ മാതളതേനുണ്ണാൻ എന്ന ഗാനം ഒരു മത്സരാർത്ഥി പാടിയതിനെ തുടർന്നാണ് സംഭവം. ഈ ഗാനം താൻ പാടിയതാണെന്ന് മോഹൻലാൽ പരിപാടിയിൽ പരാമർശിച്ചതോടെ വിഷയം വിവാദമായി. ലാലിന്റെ പരാമർശത്തിനെതിരെ പാട്ടിന്റെ യഥാർഥ അവകാശിയായ വി ടി മുരളി തന്നെ ഫേസ് ബുക്കിൽ പോസ്റ്റിട്ടു. പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വിഷയം ചൂട് പിടിച്ചു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. താൻ പാടിയ പാട്ട് വേറെ ഒരാളുടെ താണ് എന്ന് പറയുമ്പോൾ ഒരു വിഷമമുണ്ടാവും. അതാണ് താൻ പ്രകടിപ്പിച്ചതെന്ന് വിടി മുരളി വിവാദത്തോട് പ്രതികരിച്ചു.

    ''താനും മോഹൻ ലാലിന്റെ ആരാധകനാണ്. തന്നെ സോഷ്യൽ മീഡിയയിൽ കയറി തെറി വിളിക്കുമ്പോൾ അത് കൊള്ളുന്നത് മഹാനായ ആ കലാകാരനിൽ തന്നെയാണ്''- വി ടി മുരളി പറഞ്ഞു. ആ പാട്ട് താൻ പാടിയതാണെന്ന് ലാലിന് അറിയാം. ആ പാട്ടുസീനിൽ അഭിനയിച്ചതിനെക്കുറിച്ചാണ് മോഹൻ ലാൽ പരാമർശിച്ചതെന്ന വാദത്തോടുള്ള പ്രതികരണം ഇങ്ങനെ- പാടുകയും അഭിനയിക്കുകയും രണ്ടും രണ്ടാണ്. ലിപ് മൂവ്മെൻറിനെ ആരും പാടി എന്ന് പറയില്ല.
    Published by:Rajesh V
    First published: