നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സംവിധാനം ഗോപി സുന്ദർ, ആലാപനം സിത്താര കൃഷ്ണകുമാർ; ഇന്ദുമതി പുറത്തിറങ്ങി

  സംവിധാനം ഗോപി സുന്ദർ, ആലാപനം സിത്താര കൃഷ്ണകുമാർ; ഇന്ദുമതി പുറത്തിറങ്ങി

  Sithara Krishnakumar sings in Gopi Sunder directed music video | ഇന്ദുമതി മ്യൂസിക്ക് വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി

  സിത്താര കൃഷ്ണകുമാർ

  സിത്താര കൃഷ്ണകുമാർ

  • Share this:
   ഇന്നും മലയാളികൾക്ക് ഓണപ്പാട്ട് എന്ന് പറഞ്ഞാൽ നാവിൻതുമ്പത്തു വരുന്ന ഗാനങ്ങളിൽ ഒന്നാണ് തിരുവാവണി രാവ്. 2016 ൽ പുറത്തിറങ്ങിയ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന സിനിമയിൽ ആ ഗാനമാലപിച്ച സിത്താര കൃഷ്ണകുമാർ മറ്റൊരോണക്കാലത്ത് വീണ്ടുമൊരു ഗാനവുമായി എത്തുന്നു. ഇത്തവണ മ്യൂസിക് വീഡിയോ രൂപത്തിലാണ് സിത്താരയുടെ ഗാനം.

   ഗോപി സുന്ദര്‍ ആദ്യമായി സംവിധാനം ചെയ്ത് മ്യൂസിക്ക് വീഡിയോയിൽ സിത്താര കൃഷ്ണകുമാര്‍ പാടി അഭിനയിച്ചിരിക്കുന്നു. ഇന്ദുമതി മ്യൂസിക്ക് വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ഗോപിസുന്ദറുമായി ചേര്‍ന്നൊരുക്കിയ ബി.കെ. ഹരിനാരായണനാണ് ഈ ഗാനത്തിന്‍റെയും വരികൾ എഴുതിയത് . ഗോപി സുന്ദറിന്‍റെ ഓഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ടെക്നിക്കല്‍ സപ്പോര്‍ട്ട് അവനിയര്‍ ടെക്നോളജി.   മലയാളം, തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിൽ ഗാനമാലപിച്ചിട്ടുള്ള സിത്താര മലയാള സിനിമയിൽ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഗായിക മാത്രമല്ല, നർത്തകി കൂടിയാണ് സിത്താര. ഒരു നൃത്ത വീഡിയോയും സിത്താര പുറത്തിറക്കിയിട്ടുണ്ട്.
   Published by:Meera Manu
   First published: