• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഫിലിം സൗത്ത് ഏഷ്യ ഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് 'സിക്സ് ഫീറ്റ് അണ്ടർ'

ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ഡോക്യുമെന്‍ററി കൂടിയാണ് സിക്സ് ഫീറ്റ് അണ്ടർ.

news18
Updated: September 17, 2019, 9:40 PM IST
ഫിലിം സൗത്ത് ഏഷ്യ ഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് 'സിക്സ് ഫീറ്റ് അണ്ടർ'
സിക്സ് ഫീറ്റ് അണ്ടർ
  • News18
  • Last Updated: September 17, 2019, 9:40 PM IST IST
  • Share this:
തിരുവനന്തപുരം: നേപ്പാളിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ ഒരുങ്ങി മലയാളത്തിൽ നിന്നൊരു ഡോക്യുമെന്‍ററിയും. അധ്യാപകനും പത്രപ്രവർത്തനുമായ സനു കുമ്മിൾ സംവിധാനം ചെയ്ത 'സിക്സ് ഫീറ്റ് അണ്ടർ' എന്ന ഡോക്യുമെന്‍ററിയാണ് കാഠ്മണ്ഡുവിൽ നവംബറിൽ നടക്കുന്ന പന്ത്രണ്ടാമത് 'ഫിലിം സൗത്ത് ഏഷ്യ' (FSA)ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ലോകത്തെ വിവിധ ഭാഷകളിൽ നിന്നുള്ള 2500 ചിത്രങ്ങളിൽ നിന്നാണ് സിക്സ് ഫീറ്റ് അണ്ടർ ഉൾപ്പെടെ 38 ചിത്രങ്ങൾ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ഡോക്യുമെന്‍ററി കൂടിയാണ് സിക്സ് ഫീറ്റ് അണ്ടർ.



ഒരു വ്യാഴവട്ടക്കാലം കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന നിരവധി സംഭവങ്ങളിലൂടെയാണ് ഡോക്യുമെന്‍ററി സഞ്ചരിക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞയിടെ നടന്ന അന്താരാഷ്ട്ര ഡോക്യുമെന്‍ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 'സിക്സ് ഫീറ്റ് അണ്ടർ' പ്രദർശിപ്പിച്ചിരുന്നു. രാജ്യത്തിന് പുറത്തുള്ള ആദ്യവേദിയാണ് ഇപ്പോൾ നേപ്പാളിൽ ലഭിച്ചിരിക്കുന്നത്.

First published: September 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...