• HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Dileep | നായകനും ഗായകനുമായി ദിലീപ് എത്തിയപ്പോൾ

Happy Birthday Dileep | നായകനും ഗായകനുമായി ദിലീപ് എത്തിയപ്പോൾ

Six times Dileep became actor and singer in Malayalam cinema | ആറ് തവണ ദിലീപ് സിനിമയിൽ പാടിയിട്ടുണ്ട്. ആ ചിത്രങ്ങളും ഗാനങ്ങളും ഇതാ

ദിലീപ്

ദിലീപ്

  • Last Updated :
  • Share this:
    1990കളിൽ നായകനായി വെള്ളിത്തിരയിലെത്തിയ താരമാണ് ദിലീപ്. ജനപ്രിയ വേഷങ്ങളിലൂടെ 'ജനപ്രിയ നായകൻ' എന്ന പദവി കരസ്ഥമാക്കിയ ദിലീപിന് ഇന്ന് പിറന്നാൾ. പോലീസായും, കള്ളനായും, വക്കീലായും, ഓട്ടോക്കാരനായും, അച്ഛനായും, മകനായും, കാമുകനായും, ഭർത്താവായും അനവധി നിരവധി വേഷപ്പകർച്ചകൾ. നായകനായി ബിഗ് സ്‌ക്രീനിൽ നിറഞ്ഞ വേളകളിൽ എപ്പോഴെങ്കിലും ദിലീപ് ഗായകനായ കാര്യം പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നോ? ആറ് തവണ ദിലീപ് സിനിമയിൽ പാടിയിട്ടുണ്ട്. ആ ചിത്രങ്ങളും ഗാനങ്ങളും ഇതാ.

    1999ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമയാണ് ആദ്യമായി ദിലീപിനെ ഗായകനാക്കിയത്. കാവ്യാ മാധവൻ, സംയുക്ത വർമ്മ, ബിജു മേനോൻ, ലാൽ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണിത്. ഈ സിനിമയിലെ തീം സോങ് പാടിയവരിൽ ഒരാൾ ദിലീപാണ്. രമേശൻ നായരുടെ വരികൾക്ക് ഈണം നൽകിയത് വിദ്യാസാഗർ.

    ദിലീപും നവ്യ നായരും നായികാ നായകന്മാരായ 'കല്യാണരാമൻ' എന്ന ചിത്രമാണ് അടുത്തത്. ഇതിലും ഒരു ഗ്രൂപ്പ് സോങിലാണ് ദിലീപ് പാടിയത്. 'ഒന്നാം മലകേറി പോകേണ്ടേ...' എന്ന് തുടങ്ങുന്ന ഗാനത്തിൽ അഭിനയിച്ചവരെല്ലാം പാടി എന്നതാണ് പ്രത്യേകത. 2002 ൽ പുറത്തിറങ്ങിയ ഈ ഗാനത്തിന് വരികൾ രചിച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി. സംഗീതം: ബേണി ഇഗ്‌നേഷ്യസ്.



    ദിലീപ്-കാവ്യാ മാധവൻ ജോഡികളുടെ പ്രകടനത്തിലൂടെ ശ്രദ്ധേയമായ നർമ്മപ്രാധാന്യമുള്ള കുടുംബ ചിത്രമാണ് ജയരാജ് സംവിധാനം ചെയ്ത 'തിളക്കം'. 2003 ൽ പുറത്തിറങ്ങിയ 'സാറേ സാറേ സാമ്പാറേ...' എന്ന് തുടങ്ങുന്ന ഗാനം ദിലീപും സുജാതയും ചേർന്നാണ് പാടിയിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾ രചിച്ച് ഈണമിട്ട ഗാനമാണിത്.

    അലക്സ് പോളിന്റെ സംഗീത സംവിധാനത്തിൽ 2007ൽ റിലീസ് ചെയ്ത ജോണി ആന്റണി ചിത്രം 'ഇൻസ്‌പെക്ടർ ഗരുഡിൽ' മന്മഥനല്ലേ... എന്ന് തുടങ്ങുന്ന ഗാനം ദിലീപ് ആലപിച്ചു. കാവ്യാ മാധവനാണ് ഈ സിനിമയിലെ നായിക.

    ശബ്ദത്തിന്റെ പേരിൽ തന്നെ ശ്രദ്ധ നേടിയ 2013 ലെ ചിത്രം വൈശാഖ് ചിത്രം 'സൗണ്ട് തോമയിലെ' 'കണ്ടാൽ ഞാനൊരു സുന്ദരനാ...' എന്ന ഗാനം ദിലീപിന്റേതാണ്. നാദിർഷായുടെ വരികൾക്ക് ഈണമിട്ടത് ഗോപി സുന്ദർ. നമിത പ്രമോദായിരുന്നു ഈ സിനിമയിലെ നായിക.



    ശൃംഗാരവേലനിലെ 'ആശകൊശലെ പെണ്ണുണ്ടോ...' ആണ് ദിലീപ് സിനിമക്കായി ഏറ്റവുമൊടുവിൽ പാടിയ ഗാനം. നാദിർഷായുടെ ഗാനമാണിത്. ജോസ് തോമസാണ് ചിത്രത്തിന്റെ സംവിധായകൻ.
    Published by:user_57
    First published: