വാലന്റൈൻ ദിനത്തിന് മുന്നോടിയായി "#CoupleGoals" എന്ന ഓഡിയോബുക്കിന് ശബ്ദം നൽകിയിരിക്കുകയാണ് നടി സോഹ അലി ഖാൻ.
"സ്റ്റോറിടെലിനൊപ്പം (പ്രസാധകർ) ഒരു കഥ പറയുന്നത് വളരെ രസകരമായിരുന്നു, പ്രേക്ഷകർ ഇത് എത്രമാത്രം ആസ്വദിക്കുന്നുവെന്ന് അറിയാൻ ഞാൻ വളരെ ആകാംക്ഷയിലാണ്. സാഹിത്യാസ്വാദനത്തിന് ഓഡിയോബുക്കുകൾ കൂടുതൽ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നു," സോഹ പറഞ്ഞു.
"സ്നേഹം ഒരു മനോഹരമായ വികാരമാണ്, ആളുകൾ പലപ്പോഴും അതിനെ വേണ്ട വിധം ഗൗനിക്കാറില്ല. '#Couplegoals' അത്തരത്തിലുള്ള ഒരു ദമ്പതികളെക്കുറിച്ചും അവർ എങ്ങനെ പ്രണയം വീണ്ടും കണ്ടെത്തുന്നുവെന്നതും സംബന്ധിച്ചാണ്," നടൻ കുനാൽ കെമ്മുവിന്റെ ഭാര്യ കൂടിയായ സോഹ പറയുന്നു.
കുറച്ചു വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ അനീഷ്-നേഹ ദമ്പതികളുടെ കഥയാണിത്. തുടക്കത്തിൽ അവർ പരസ്പരം പ്രണയത്തിലായിരുന്നുവെങ്കിലും, കാലം ചെല്ലുംതോറും, പ്രണയം അവരുടെ ബന്ധത്തിൽ നിന്ന് വ്യതിചലിച്ചു. മനോഹരമായ ഒരു വിവാഹ വേദി സന്ദർശിക്കുന്നത് ആ പഴയ ഓർമ്മകൾ ഇരുവർക്കും തിരികെ നൽകുന്നു. രണ്ടുപേർ എങ്ങനെ പ്രണയം വീണ്ടും കണ്ടെത്തുന്നു എന്നതിനെക്കുറിച്ചുള്ള കഥയാണിത്.
എഴുത്തുകാരൻ ഗജ്ര കോട്ടറിയുടെ "couplegoals" ഫെബ്രുവരി 14 ന് സ്റ്റോറിടെലിൽ റിലീസ് ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Bollywood actor, Bollywood actress, Bollywood film, Soha Ali Khan, Valentines Day 2020