• HOME
  • »
  • NEWS
  • »
  • film
  • »
  • ആയിരം ദിവസങ്ങൾ കൊണ്ട് ആയിരം അണു കവിതകൾ എഴുതി സംവിധായകനും കവിയുമായ സോഹൻ റോയ്

ആയിരം ദിവസങ്ങൾ കൊണ്ട് ആയിരം അണു കവിതകൾ എഴുതി സംവിധായകനും കവിയുമായ സോഹൻ റോയ്

Sohan Roy completes writing micro-poetry in 1000 days | 2018 ജനുവരിയിൽ  തുടക്കം കുറിച്ച ദൈനംദിന അണുകാവ്യ രചനാ സപര്യ, 2020 ഓഗസ്റ്റ് ഒൻപതിന് ആയിരം എണ്ണം തികയ്ക്കുകയാണ്

സോഹൻ റോയ്

സോഹൻ റോയ്

  • Share this:
    ആയിരം  അണുകവിതകൾ തുടർച്ചയായി  എഴുതി സംവിധായകനും കവിയുമായ സോഹൻ റോയ്. 2018 ജനുവരിയിൽ  തുടക്കം കുറിച്ച അദ്ദേഹത്തിന്റെ ദൈനംദിന അണുകാവ്യ രചനാ സപര്യ, 2020 ഓഗസ്റ്റ് ഒൻപതിന് ആയിരം എണ്ണം തികയ്ക്കുകയാണ്. അന്ന് വൈകുന്നേരം ആറരയ്ക്ക്, 'അണുകാവ്യവല്ലിയിൽ ആയിരം പുഷ്പങ്ങൾ' എന്ന് നാമകരണം ചെയ്ത  വെബ്ബിനാറിലൂടെയാണ് അദ്ദേഹത്തിന്റെ ആയിരാമത്തെ കവിതയുടെ പ്രകാശനച്ചടങ്ങുകൾ  സംഘടിപ്പിച്ചിരിക്കുന്നത്. സോഹൻ റോയിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇത് ലൈവായി സംപ്രേക്ഷണം ചെയ്യും.

    കവിതാ രൂപത്തിലുള്ള വരികൾ സംഗീതത്തിന്റെയും,  ഓർക്കസ്ട്രയുടെയും, അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോൾത്തന്നെ വീഡിയോരൂപത്തിലാക്കി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

    കഴിഞ്ഞ രണ്ടരവർഷക്കാലമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ,   അതാത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചു പോന്നിരുന്ന 'അണുകാവ്യം' എന്ന് പേരിട്ട നാലുവരിക്കവിതകളാണ് ഇപ്പോൾ ആയിരം എണ്ണം തികഞ്ഞിരിക്കുന്നത്.

    ഈ 'അണുകാവ്യ' വീഡിയോകളിലൂടെ കണ്ണോടിച്ചാൽ കഴിഞ്ഞ ആയിരത്തോളം ദിവസങ്ങളിലുണ്ടായ പ്രധാന സംഭവങ്ങൾ ഒന്നൊന്നായി ആർക്കും ഓർത്തെടുക്കാൻ സാധിക്കും എന്ന പ്രത്യേകത കൂടിയുണ്ട്.



    ആദ്യകാലത്തെഴുതിയ 125 കവിതകൾ ഡിസി ബുക്സ് 'അണുകാവ്യം' എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. പിന്നീട് 601 കവിതകൾ പൂർത്തിയായപ്പോൾ, അവ  'അണുമഹാകാവ്യം' എന്ന പേരിൽ, ഒരു പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു.

    2019ലെ ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിലും, തുടർന്ന് സൂര്യ ഫെസ്റ്റിവലിന്റെ വേദിയിലുമായിരുന്നു പ്രകാശനച്ചടങ്ങുകൾ. സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന പ്രകാശനച്ചടങ്ങിൽ വച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയാണ് സോഹൻ റോയ് രചിച്ച 'അണുമഹാകാവ്യം' എന്ന ഈ പുസ്തകം സൂര്യ കൃഷ്ണമൂർത്തി, മുരുകൻ കാട്ടാക്കട, പി. നാരായണകുറുപ്പ്, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ ഏറ്റു വാങ്ങിയത്.

    സലിം കുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നിവയടക്കമുള്ള സിനിമകൾക്കുവേണ്ടി സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുള്ള സംഗീത സംവിധായകൻ ബി.ആർ. ബിജുറാം ആണ് സോഹൻ റോയിയുടെ വരികൾക്ക് സംഗീതസംവിധാനവും ഓർക്കസ്റ്റേഷനും ആലാപനവും നിർവഹിച്ചിരിക്കുന്നത്.
    Published by:meera
    First published: