• HOME
  • »
  • NEWS
  • »
  • film
  • »
  • 118 എ പിൻവലിക്കൽ; വീണ്ടും 'അണുകവിതയുമായി' സോഹൻ റോയ്, ആദ്യ കവിത മറഡോണയുടെ ഓർമ്മയ്ക്ക്‌

118 എ പിൻവലിക്കൽ; വീണ്ടും 'അണുകവിതയുമായി' സോഹൻ റോയ്, ആദ്യ കവിത മറഡോണയുടെ ഓർമ്മയ്ക്ക്‌

Sohan Roy resumes writing micro poetry after 118 A act was retracted | 'മറഡോണ' എന്ന് പേരിട്ടിരിക്കുന്ന കവിതയുമായി സോഹൻ റോയ്

സോഹൻ റോയ്

സോഹൻ റോയ്

  • Share this:
    അന്തരിച്ച ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സോഹൻ റോയിയുടെ വരികൾ. '118 എ' ആക്ട് പിൻവലിക്കാൻ തീരുമാനമായതിൽ പിന്നെ തന്റെ അണുകാവ്യ രചന പുനരാരംഭിച്ചിരിക്കുകയാണ് സോഹൻ റോയ്. '118 എ'യിൽ പ്രതിഷേധിച്ച് ആയിരത്തോളം ദിനങ്ങളായി തുടർച്ചയായി എഴുതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന അണുകവിതകൾ നിർത്തുകയാണെന്ന് ഒക്ടോബർ അവസാന വാരം സോഹൻ റോയ് പ്രഖ്യാപിക്കുകയായിരുന്നു.

    'മറഡോണ' എന്ന് പേരിട്ടിരിക്കുന്ന കവിതയിലെ വരികൾ ഇങ്ങനെയാണ്..

    നീലയും വെള്ളയും കോറിയ ജേഴ്സിയിൽ
    നീട്ടിക്കുറിച്ചു നീയെയ്ത പന്തുകൾ
    നിൻദൈവകയ്യൊപ്പിൽ ഗോളായി മാറുമ്പോൾ
    നീയിതിഹാസമായ് മാറാതിരിയ്ക്കുമോ?



    അമ്പുകൾ ചെയ്യുന്ന കൃത്യതയോടെ, ശരവേഗത്തിൽ വലയിലേക്ക് ഗോളുകൾ എയ്യുവാനുള്ള മറഡോണയുടെ കഴിവ് കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് 'നീ എയ്ത പന്തുകൾ' എന്ന കവിതയിലെ പ്രയോഗം എന്ന് കവി. ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ നിരവധി ഗോളുകളിലൂടെ അർജന്റീനയെ ലോക ഫുട്‌ബോൾ കിരീടത്തിലേക്ക് നയിച്ച നായകൻ കൂടിയായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ ജീവിത ഇതിഹാസം നാലു വരികൾ കൊണ്ട് പുനഃസൃഷ്ടിക്കാൻ കഴിഞ്ഞ ഒരു ശ്രമം കൂടിയാണിത്.

    സംഗീത സംവിധായകനായ ബി.ആർ. ബിജുറാം ആണ് കവിത ഈണമിട്ട് ആലപിച്ചിരിക്കുന്നത്.
    Published by:user_57
    First published: