പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് മോഹന്‍ലാല്‍

News18 Malayalam
Updated: November 11, 2018, 8:00 PM IST
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് മോഹന്‍ലാല്‍
mohanlal
  • Share this:
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താര സംഘടനയായ അമ്മയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചെന്ന് മോഹന്‍ലാല്‍. അടുത്ത മാസം നടക്കുന്ന താരനിശയ്ക്കായി താരങ്ങളെ വിട്ടു നല്‍കുന്നതില്‍ നിര്‍മ്മാതാക്കളുമായി ധാരണയിലെത്തിയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കെട്ടിട നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്തുന്നതിനായി മാര്‍ച്ച് അവസാന വാരം അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കും.

അമ്മയുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറും പറഞ്ഞു.

നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികളും അമ്മ ഭാരവാഹികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായത്.

സുരേഷ് കുമാര്‍, രഞ്ജിത്, മണിയന്‍പിള്ള രാജു, ജഗദീഷ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

First published: November 11, 2018, 8:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading