മുംബൈ: അർബുദത്തിന്റെ കാലഘട്ടങ്ങളിൽ നേരിട്ട പരീക്ഷണങ്ങളെ മനക്കരുത്തോടെ അതിജീവിക്കുകയാണ് ബോളിവുഡ് താരം സോനാലി ബിന്ദ്ര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സോനാലി ബിന്ദ്ര കഴിഞ്ഞുപോയ ദിവസങ്ങളെക്കുറിച്ച് കുറിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നല്ലതും മോശവുമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയത്.
വിരലനക്കുന്നതിനു പോലും വേദന അനുഭവിച്ച ദിവസങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ചില സമയത്ത് ശാരീരികമായ വേദന ആയിരിക്കും അതു കഴിയുമ്പോൾ മാനസികമായും വൈകാരികമായും ഞാൻ വളരെ വേദനയായിരിക്കും അനുഭവിക്കുന്നത്. കീമോയ്ക്കും സർജറിക്കും ശേഷം വളരെ വേദന നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോയത്.
ഓരോ നിമിഷവും എന്നോടു തന്നെ യുദ്ധം ചെയ്തുകൊണ്ടാണ് ഇരിക്കുന്നത്. പഴയകാല സങ്കടങ്ങളെ നിങ്ങൾ വീണ്ടും ഓർക്കുന്നത് പ്രധാനമാണ്. പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കണം. വേദന വരുമ്പോൾ പലപ്പോഴും കരഞ്ഞു. വികാരഭരിതമാകുന്നത് ഒരു തെറ്റല്ല. വൈകാരികമായി നെഗറ്റീവ് ആകുന്നതും ഒരു തെറ്റല്ല. ഉറങ്ങുന്നത് എല്ലായ്പോഴും എനിക്ക് സഹായകമായി. അല്ലെങ്കിൽ മകനോട് സംസാരിച്ചിരിക്കും.
ഇപ്പോഴും ചികിത്സ തുടരുകയാണ്. സുഖമാകുന്നതും വീട്ടിലേക്ക് മടങ്ങിപ്പോകുന്നതും മാത്രമാണ് ഇപ്പോൾ ലക്ഷ്യം. ഇത് മറ്റൊരു പരീക്ഷണമാണ്. ജീവിതത്തിൽ മുഴുവൻ സമയവും ഒരു വിദ്യാർത്ഥിയാണ് ഒപ്പം ജീവിതം പഠിച്ചുകൊണ്ടിരിക്കുകയുമാണ്. -സോനാലി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.