• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒരൊറ്റ മുടിയില്ലാതെ സൊണാലി;സൂസന്നെ ഖാനൊപ്പം സൗഹൃദദിനാഘോഷം

news18india
Updated: August 5, 2018, 2:31 PM IST
ഒരൊറ്റ മുടിയില്ലാതെ സൊണാലി;സൂസന്നെ ഖാനൊപ്പം സൗഹൃദദിനാഘോഷം
news18india
Updated: August 5, 2018, 2:31 PM IST
ബോളിവുഡ് താരം സൊണാലി ബേന്ദ്ര അർബുദത്തിന് ചികിത്സയിലാണ്. അർബുദത്തെ ശക്തമായി തന്നെ നേരിടുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തെ കുറിച്ചുള്ള ഓരോ വിവരങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

സൗഹൃദ ദിനത്തിൽ ഹൃദയ സ്പർശിയായ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് താരം. ഇതിനൊപ്പം സുഹൃത്തുക്കളായ സൂസന്നെ ഖാൻ ഗായത്രി ജോഷി ഒബ്രോയ് എന്നിവർക്കൊപ്പം സൗഹൃദ ദിനം ആഘോഷിക്കുന്നതിന്റെ ചിത്രവും സൊണാലി പങ്കുവെച്ചിരിക്കുന്നു. ഋത്വിക് റോഷനാണ് ചിത്രം എടുത്തിരിക്കുന്നത്.

ഇത്തരത്തിൽ നല്ല സുഹൃത്തുക്കളെ കിട്ടിയതിൽ നന്ദിയുണ്ട്. എന്റെ സുഹൃത്തുക്കളാണ് എന്റെ ശക്തി. അവരുടെ തിരക്കുകൾക്കിടയിലും സുഹൃത്തുക്കൾ എന്നെ കാണാനെത്തി. എന്നെ വിളിക്കുന്നു. എനിക്ക് സന്ദേശങ്ങൾ അയക്കുന്നു. ഒരിക്കലും ഞാൻ ഒറ്റയ്ക്കാണെന്ന തോന്നൽ ഉണ്ടാകാൻ അവർ അനുവദിക്കുന്നില്ല. ശരിയായ സൗഹൃദം എന്താണെന്ന് കാണിച്ചു തന്നതിന് നന്ദി- സൊണാലി കുറിക്കുന്നു.

കാൻസർ ചികിത്സയുടെ ഭാഗമായി സൊണാലിക്ക് മുടി മുഴുവൻ എടുത്തു കളയേണ്ടി വന്നിരിക്കുകയാണ്. എന്നാൽ മൊട്ടത്തല സൗന്ദര്യമാണെന്ന് സൊണാലി കുറിക്കുന്നു. എല്ലാത്തിനെയും പോസിറ്റീവ് ആയി കാണാനാണ് ശ്രമിക്കുന്നതെന്ന് സൊണാലി വ്യക്തമാക്കുന്നു.
First published: August 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍