• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അർബുദം മൂർധന്യാവസ്ഥയിൽ; പോരാടുകയാണെന്ന് സൊണാലി ബേന്ദ്ര

news18india
Updated: July 4, 2018, 6:32 PM IST
അർബുദം മൂർധന്യാവസ്ഥയിൽ; പോരാടുകയാണെന്ന് സൊണാലി ബേന്ദ്ര
news18india
Updated: July 4, 2018, 6:32 PM IST
ബോളിവുഡ് താരം ഇർഫാൻ ഖാന് അർബുദമാണെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ ഇപ്പോൾ ബോളിവുഡ് നടി സൊണാലി ബേന്ദ്രയും താൻ അർബുദത്തിന്റെ പിടിയിലാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് അർബുദം മൂർധന്യാവസ്ഥയിലാണെന്നും എങ്കിലും പോരാടുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി നടി തന്നെ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താനിപ്പോൾ ന്യൂയോർക്കിൽ ചികിത്സയിലാണെന്നും നടി വ്യക്തമാക്കുന്നു.

ചിലപ്പോഴൊക്കെ ജീവിതത്തിൽ അവിചാരിത കാര്യങ്ങൾ സംഭവിക്കും. അടുത്തിടെ എനിക്ക് അർബുദമാണെന്ന് തിരിച്ചറിഞ്ഞു. അത് മൂർധന്യാവസ്ഥയിൽ തന്നെയാണ്. പ്രത്യക്ഷത്തിൽ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. വേദനയെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് തിരിച്ചറിഞ്ഞത്.

എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്കൊപ്പം തന്നെയുണ്ട്. എല്ലാ പിന്തുണയും അവരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നുണ്ട്. ‌ എല്ലാവരോടും നന്ദിയുണ്ട്. പെട്ടെന്നു തന്നെ ചികിത്സിക്കുക എന്നതല്ലാതെ മറ്റ് വഴികളൊന്നുംതന്നെയില്ല. ഡോക്ടർമാർ നിർദേശിച്ചതിനനുസരിച്ച് ന്യൂയോർക്കിൽ ചികിത്സയിലാണ് ഞാൻ. അർബുദത്തോട് പോരാടി ജയിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ട്. അതിന് എന്നെ സഹായിക്കുന്നത് എനിക്ക് ചുറ്റുമുളളവരുടെ സ്നേഹമാണ്- സൊണാലി ബേന്ദ്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നു.

1994ൽ പുറത്തിറങ്ങിയ കെ രവിശങ്കറിന്റെ ആഗ് എന്ന ചിത്രത്തിലൂടെയായിരുന്നു സൊണാലിയുടെ അരങ്ങേറ്റം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 45 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സാർഫറോഷ്, ദിൽജലെ, ഹം സാത് സാത് ഹെ, മേജർ സാബ് എന്നിവയാണ് സൊണാലിയുടെ അറിയപ്പെടുന്ന ചിത്രങ്ങൾ.
First published: July 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍