• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്യാൻസർ വാർത്ത മകനെ അറിയിച്ചതിങ്ങനെ; വൈകാരിക പോസ്റ്റുമായി സൊണാലി

Gowthamy GG | news18india
Updated: July 19, 2018, 5:11 PM IST
ക്യാൻസർ വാർത്ത മകനെ അറിയിച്ചതിങ്ങനെ; വൈകാരിക പോസ്റ്റുമായി സൊണാലി
Gowthamy GG | news18india
Updated: July 19, 2018, 5:11 PM IST
ബോളിവുഡ് താരം സൊണാലി ബേന്ദ്രയ്ക്ക് ക്യാൻസറാണെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. താരം തന്നെയാണ് ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ക്യാൻസറിനെ പോരാടി തോൽപിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് താനെന്ന് പിന്നീട് സൊണാലി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ കാൻസറിന്റെ കാര്യം 12 വയസുള്ള മകൻ രൺവീറിനെ അറിയിച്ചത് എങ്ങനെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് സൊണാലി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

'ജനിച്ചതു മുതൽ 12 വർഷമായി എന്റെ ഹൃദയത്തിന്റെ ഉടമയാണവൻ. അവന്റെ സന്തോഷവും ആരോഗ്യവുമായിരുന്നു എല്ലാം. ക്യാൻസർ ആണെന്ന വാർത്തയറിഞ്ഞപ്പോൾ എങ്ങനെ അവനോട് പറയുമെന്ന ആശങ്കയിലായിരുന്നു ഞങ്ങൾ. ഞങ്ങള്‍ക്ക് അവനോട് എത്രത്തോളം കരുതലുണ്ടോ അത്രത്തോളം പ്രധാനമായിരുന്നു എല്ലാ യാഥാർഥ്യങ്ങളും അവൻ അറിയുക എന്നത്. അവനോട് സത്യസന്ധരും എല്ലാം തുറന്ന് സംസാരിക്കുന്നവരുമായിരുന്നു ഞങ്ങൾ. ഇക്കാര്യവും അങ്ങനെ തന്നെയാകണമെന്ന് ഞങ്ങൾ നിശ്ചയിച്ചു.

വളരെ പക്വതയോടെയാണ് അവൻ ഈ വാർത്ത കേട്ടത്. അതെനിക്ക് ശക്തിയും പോസിറ്റീവ് എനർജിയും നൽകി. ചില ഘട്ടങ്ങളിൽ അവൻ രക്ഷിതാവിനെ പോലെ പെരുമാറി. ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് എന്നെ ഓർമപ്പെടുത്തി.

ഇതുപോലുള്ള സാഹചര്യങ്ങളില്‍ കുട്ടികളെ മാറ്റി നിർത്തരുതെന്നാണ് എന്റെ അഭിപ്രായം. അവരെ മാറ്റി നിർത്തുന്നതിനു പകരം കാര്യങ്ങൾ അവരെ അറിയിക്കേണ്ടതാണ് പ്രധാനം. കുഞ്ഞുങ്ങളെ വേദനയിൽ നിന്നും ദുഃഖങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്ന് കരുതി നാം ചെയ്യുന്ന പലതും പിന്നീട് വിപരീത ഫലം ചെയ്യും. രൺവീറിനൊപ്പം ഞാൻ സമയം ചെലവഴിക്കുന്നു. അതെനിക്ക് ശക്തി തരുന്നു'- സൊണാലി കുറിക്കുന്നു.

സൊണാലിക്ക് സ്തനാർബുദമാണ്. അർബുദം വ്യാപിച്ചതിനു ശേഷമാണ് ഇതിനെ കുറിച്ച് അറിയാൻ കഴിഞ്ഞത്. നിലവിൽ ന്യൂയോർക്കിൽ ചികിത്സയിലാണ് താരം.
First published: July 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍