• HOME
  • »
  • NEWS
  • »
  • film
  • »
  • Sonam Kapoor | നടി സോനം കപൂറിന്റെ വീട്ടിൽ നിന്നും വലിയ പൊതിക്കെട്ടുകൾ; വീഡിയോ ശ്രദ്ധനേടുന്നു

Sonam Kapoor | നടി സോനം കപൂറിന്റെ വീട്ടിൽ നിന്നും വലിയ പൊതിക്കെട്ടുകൾ; വീഡിയോ ശ്രദ്ധനേടുന്നു

Sonam Kapoor | സോനത്തിന്റെ വീട്ടിൽ നിന്നും വലിയ പൊതിക്കെട്ടുകൾ കാറിന്റെ ഉള്ളിൽ എടുത്തുവയ്ക്കുന്ന ദൃശ്യങ്ങൾ

വീഡിയോ ദൃശ്യം, സോനം കപൂർ

വീഡിയോ ദൃശ്യം, സോനം കപൂർ

  • Last Updated :
  • Share this:
    ഭർത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയ്‌ക്കൊപ്പം (Anand Ahuja) ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുന്ന സോനം കപൂർ (Sonam Kapoor) അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടം ആസ്വദിക്കുകയാണ്. ഈ വർഷം മാർച്ചിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തങ്ങൾ അച്ഛനമ്മമാരാവാൻ പോകുന്നുവെന്ന സന്തോഷവാർത്ത ഇരുവരും അറിയിച്ചിരുന്നു.

    അനിൽ കപൂറും സുനിത കപൂറും തങ്ങളുടെ മകൾക്കായി ഒരു ഗ്രാൻഡ് ബേബി ഷവർ നടത്തുമെന്ന് 'പിങ്ക് വില്ല' അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു, അത് മുംബൈയിലെ ബാന്ദ്രയിലുള്ള അമ്മായി കവിതാ സിംഗിന്റെ ബംഗ്ലാവായ റോക്ക്‌ഡെയ്‌ലിൽ നടക്കും. 2018ൽ സോനവും ആനന്ദും വിവാഹിതരായ അതേ സ്ഥലമാണിത്.

    സോനത്തിന്റെ ബെസ്റ്റ് ഫ്രണ്ടും ഫാഷൻ ഡിസൈനറുമായ മസാബ ഗുപ്ത ബോഹോ തീം മുൻനിർത്തി ഒരു ബേബി ഷവർ രൂപകൽപ്പന ചെയ്യുമെന്ന് റിപോർട്ടുകൾ പുറത്തുവരുന്നു. ഇരുവരും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളുമാണ്. ബോളിവുഡിലെ ജനപ്രിയ കൂട്ടുകാരിൽ രണ്ടുപേരാണ് അവർ. ജാൻവി കപൂർ, ഖുഷി കപൂർ, ഷനായ കപൂർ, അൻഷുല കപൂർ, അർജുൻ കപൂർ, മോഹിത് മർവ എന്നിവരെ കൂടാതെ സ്വര ഭാസ്‌കർ, കരീന കപൂർ ഖാൻ, കരിഷ്മ കപൂർ, അമൃത അറോറ എന്നിവരും സോനത്തിന്റെ ബേബി ഷവർ താരനിബിഡമാക്കും. മലൈക അറോറ, ആലിയ ഭട്ട്, നടാഷ ദലാൽ, ജാക്വലിൻ ഫെർണാണ്ടസ്, ദീപിക പദുക്കോൺ, മസാബ, റാണി മുഖർജി എന്നിവരും ചടങ്ങിനെത്തും.

    അതേസമയം, സോനം ലണ്ടനിൽ ബേബി ഷവർ നടത്തുകയും ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാലിപ്പോൾ പുറത്തുവരുന്ന കാഴ്ച മറ്റൊന്നാണ്.




    സോനത്തിന്റെ വീട്ടിൽ നിന്നും വലിയ പൊതിക്കെട്ടുകൾ കാറിന്റെ ഉള്ളിൽ എടുത്തുവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവരികയാണ്. ഓരോ പൊതിക്കെട്ടിന്റെ ഉള്ളിലും രസകരമായ ചെറു ചെറു സമ്മാനങ്ങളുമുണ്ട്. ബോളിവുഡ് പാപ് വീരൽ ഭയാനി പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ കാണാം.




    Summary: Sonam Kapoor is planning to have a grand baby-shower organised by her parents Anil Kapoor and Sunitha Kapoor. A recent video posted by Viral Bhayani shows beautiful gift boxes being sent by the actor to her acquaintances as an invite to the baby shower to be held very soon
    Published by:user_57
    First published: