നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Meri Awas Suno | കാറ്റത്തൊരു മൺകൂടുമായി ജയസൂര്യ- മഞ്ജു വാര്യർ ചിത്രം 'മേരി ആവാസ് സുനോയിലെ' ആദ്യ ഗാനം

  Meri Awas Suno | കാറ്റത്തൊരു മൺകൂടുമായി ജയസൂര്യ- മഞ്ജു വാര്യർ ചിത്രം 'മേരി ആവാസ് സുനോയിലെ' ആദ്യ ഗാനം

  Song from Meri Awas Suno movie is here | മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രം ഡോക്ടറാണ്

  മേരി ആവാസ് സുനോ

  മേരി ആവാസ് സുനോ

  • Share this:
   കാറ്റത്തൊരു മൺകൂട്, കൂട്ടിന്നൊരു വെൺപ്രാവ് എന്ന് തുടങ്ങുന്ന വരികളുമായ് മലയാള ചിത്രം 'മേരി ആവാസ് സുനോയിലെ' (Meri Awas Suno) ആദ്യഗാനം പുറത്തിറങ്ങി. ജയസൂര്യയും (Jayasurya) മഞ്ജു വാര്യരും (Manju Warrier) ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ, ഇരുവരും ഒരുമിച്ചുള്ള ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ (lyrical video) ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

   സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ജിതിൻ രാജാണ്. ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. ജയസൂര്യയും എം. ജയചന്ദ്രനും ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളായതിന് പിന്നാലെയാണ് ഗാനം പുറത്തിറങ്ങിയത്. ജി. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് ആണ് നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'മേരി ആവാസ് സുനോ' എന്ന പ്രത്യേകതയുമുണ്ട്.

   മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രം ഡോക്ടറാണ്. ശിവദയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി. സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.   സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം- വിനോദ് ഇല്ലംപള്ളി. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്.

   എഡിറ്റിങ്- ബിജിത് ബാല, പ്രൊജക്ട് ഡിസൈനർ- ബാദുഷ എൻ.എം.,
   ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തല സംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പി.ആർ.ഒ. -വാഴൂർ ജോസ്, ആതിര ദിൽജിത്ത്. ഡിസൈൻ-താമിർ ഓകെ

   "റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം . എൻറർടെയ്ൻമെന്റിനും ഇമോഷനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ഫീൽ ഗുഡ് മൂവിയായിരിക്കും മേരി ആവാസ് സുനോ. മഞ്ജു വാര്യർ- ജയസൂര്യ കോമ്പിനേഷൻ ആദ്യമായാണ്. അത് പ്രേക്ഷകർക്കിഷ്ടപ്പെടുമെന്നുറപ്പാണ്," സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു.

   Summary: First song from Jayasurya- Manju Warrier movie 'Meri Awas Suno' is out. The song is released in the lyrical video format 
   Published by:user_57
   First published:
   )}