• HOME
  • »
  • NEWS
  • »
  • film
  • »
  • SONG TITLED NARABALI FROM THE SURVIVAL THRILLER MOVIE NAYATTU RELEASED

Narabali Song | നായാട്ടിലെ 'നരബലി' ഗാനം പുറത്തിറക്കി ; രചനയും ആലാപനവും വേടൻ

ത്രില്ലർ ചിത്രത്തിന്റെ വകഭേദങ്ങൾ എല്ലാം കോർത്തിണക്കി പുറത്തു വന്ന നായാട്ടിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

narabali

narabali

  • News18
  • Last Updated :
  • Share this:
    കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നായാട്ടിലെ 'നരബലി' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വേടൻ എഴുതിയ വരികൾക്ക് ഈണം പകർന്നു, പാട്ട് ചിട്ടപ്പെടുത്തി നിർമ്മിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ഗാനരചയിതാവായ വേടൻ തന്നെയാണ് നരബലിയുടെ ആലാപനവും.

    ത്രില്ലർ ചിത്രത്തിന്റെ വകഭേദങ്ങൾ എല്ലാം കോർത്തിണക്കി പുറത്തു വന്ന നായാട്ടിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മികച്ച പ്രതികരണം ഏറ്റുവാങ്ങി രണ്ടാംവാര പ്രദർശനം വിജയകരമായി തുടരുകയാണ് നായാട്ട്.



    ഷാഹി കബീർ തിരക്കഥ നിർവ്വഹിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ്.

    Asif Ali | Jis Joy | ആസിഫ് അലി, ജിസ് ജോയ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

    ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അവാർഡ് വിന്നിംഗ് ഫിലിം മേക്കർ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തി ആർജ്ജിച്ച മഹേഷ്‌ നാരായൺ അണ്.

    Nazriya Nazim | ആദ്യ തെലുങ്ക് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു; വാർത്ത പ്രേക്ഷകരെ അറിയിച്ച് നസ്രിയ നസിം

    അൻവർ അലി എഴുതിയ വരികൾക്ക് മ്യൂസിക് ചിറ്റപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. അഗ്നിവേശ് രഞ്ജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്‌. സൗണ്ട് ഡിസൈനിങ് അജയൻ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചിരിക്കുന്നു.

    മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മോങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണം മാജിക്‌ ഫ്രെയിംസ് റിലീസാണ് നിർവ്വഹിച്ചിരിക്കുന്നത്.
    Published by:Joys Joy
    First published:
    )}