പ്രൈം റീൽസ് എന്ന ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെ റിലീസായ 'ഗാർഡിയൻ' എന്ന സിനിമയിലെ ഗാനങ്ങൾ പുറത്തിറങ്ങി. സൈജു കുറുപ്പ്, മിയ ജോർജ്, നയന എൽസ, സിജോയ് വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ്
ഗാർഡിയൻ.
പ്രൊഫ: പ്രകാശ് പോൾ സംവിധാനം ചെയ്ത സിനിമയാണിത്. ഇതിലെ സാവരിയാ... എന്ന് തുടങ്ങുന്ന ഗാനവും വെണ്മതിയേ... എന്ന ഗാനവുമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
പ്രദീപ് ടോം ഈണമിട്ട സാവരിയാ... നജീം അർഷാദും ശ്രുതി ശിവദാസും ചേർന്നാലപിച്ചിരിക്കുന്നു. ധന്യ പ്രദീപ് ടോമിന്റേതാണ് വരികൾ.
വെണ്മതിയേ... പാടിയിരിക്കുന്നത് ലിബിൻ സ്കറിയ, കീർത്തന എസ്.കെ. എന്നിവർ ചേർന്നാണ്. പ്രദീപ് ടോം ഈണമിട്ട് ധന്യ പ്രദീപ് വരികൾ രചിച്ച ഗാനമാണിതും.
ജോബിൻ ജോർജ്, ഷിബു കുര്യാക്കോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത്.
ആൻഡ്രോയ്ഡ് ഫോൺ, ഐ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രൈം റീൽസ് ആപ്പ് ഡൌൺലോഡ് ചെയ്ത് സിനിമകൾ ആസ്വദിക്കാം.www.primereels.com എന്ന വെബ്സൈറ്റിലൂടെയും സിനിമകൾ കാണാം. എല്ലാ വെള്ളിയാഴ്ചയും ഓരോ മലയാള ചലച്ചിത്രം വീതം ഈ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.