തൃശൂർ: പ്രമുഖ മലയാളം സംഗീത സംവിധായകനും ഗിറ്റാറിസ്റ്റും ഗായകനുമായ ജോൺ പി. വർക്കി (52 ) അന്തരിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മണ്ണുത്തി മുല്ലക്കരയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സിനിമാസംഗീതം, റോക്ക് ബാൻഡ് സംഗീതം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ജോൺ നിരവധി സിനിമകളിലും ജിഗ്സോ പസിലിന്റെ ആൽബങ്ങളിലും അവിയൽ ബാൻഡിലും പ്രവർത്തിച്ചിട്ടുണ്ട്.
കമ്മട്ടിപ്പാടം ( ‘പറ…പറ’, ‘ചിങ്ങമാസത്തിലെ’), ഈട, ഉന്നം, ഒളിപ്പോര്, ഫ്രോസൺ, ഐ.ഡി, തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനാണ്. മാഡ്രിഡ് ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ ഫ്രോസൺ എന്ന സിനിമയിലൂടെ മികച്ച സംഗീത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. തെലുങ്ക, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. നെയ്ത്തുകാരൻ എന്ന സിനിമയുടെ പശ്ചാത്തല സംഗീതകനായിരുന്നു. മലയാള സിനിമയിൽ അമ്പതോളം പാട്ടുകൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
അവിയലിനു വേണ്ടി ചിട്ടപ്പെടുത്തിയ പാട്ടുകൾ ഹിറ്റായതോടെ ജോൺ വർക്കി യുവാക്കൾക്കിടയിൽ തരംഗമായിരുന്നു.
ഗിറ്റാറിസ്റ്റായാണ് ജോൺ വർക്കി സംഗീത രംഗത്ത് അരങ്ങേറുന്നത്. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും ഗിറ്റാറില്‍ എട്ടാം ബാൻഡ് പാസായിട്ടുണ്ട്. ജിഗ്സോപസില്‍ എന്ന ബാൻഡിന്‍റെ പേരില്‍ മൂന്ന് ആല്‍ബങ്ങള്‍ ആദ്യം പുറത്തിറക്കിയിരുന്നു. എന്നാൽ അന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ജിഗ്സോപസില്‍ എന്ന ബാൻഡിന്‍റെ പേരില്‍ മൂന്ന് ആല്‍ബങ്ങള്‍ ആദ്യം പുറത്തിറക്കിയിരുന്നു.
തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. ഭാര്യ: ബേബിമാത്യു (അധ്യാപിക, മണ്ണുത്തി ഡോണ്‍ബോസ്‌ക്കോ എല്‍.പി. സ്‌കൂള്‍). മക്കള്‍: ജോബ്,ജോസഫ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kammatipaadam movie, Music director, Obit