• HOME
  • »
  • NEWS
  • »
  • film
  • »
  • Sonu Nigam | 'പ്രകടനം മോശമാണെങ്കിലും പുകഴ്ത്തണം, മടുത്തു'; റിയാലിറ്റി ഷോ വിട്ടതിന്റെ കാരണം പറഞ്ഞ് സോനു നിഗം

Sonu Nigam | 'പ്രകടനം മോശമാണെങ്കിലും പുകഴ്ത്തണം, മടുത്തു'; റിയാലിറ്റി ഷോ വിട്ടതിന്റെ കാരണം പറഞ്ഞ് സോനു നിഗം

ഹിന്ദി റിയാലിറ്റി ഷോകളില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് സോനു നിഗം ഇപ്പോള്‍

  • Share this:
    ഹിന്ദി റിയാലിറ്റി ഷോ വേദിയിലെ ജഡ്ജിങ് പാനലില്‍ നിന്ന് ഒഴിവായതിന്റെ കാരണം വെളിപ്പെടുത്തി ഗായകന്‍ സോനു നിഗം. ഹിന്ദി റിയാലിറ്റി ഷോകളില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് സോനു നിഗം ഇപ്പോള്‍. ഈ സാഹചര്യത്തിലാണ് ഇതിന് പിന്നിലെ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്.

    പ്രകടനം മോശമാണെങ്കിലും മത്സരാര്‍ഥികളെ പ്രശംസിച്ചു സംസാരിക്കണമെന്നും ഇത്തരം പുകഴ്ത്തലുകള്‍ പറഞ്ഞ് മടുത്തെന്നും സോനു നിഗം പറഞ്ഞു. സൂപ്പര്‍ സിങ്ങര്‍ സീസണ്‍ 4 എന്ന ബംഗാളി റിയാലിറ്റി ഷോയില്‍ അദ്ദേഹം വിധികര്‍ത്താവായി എത്തുന്നുണ്ട്.


    'പാട്ട് മോശമാണെങ്കിലും മത്സാര്‍ഥികളെ പുകഴ്ത്തി സംസാരിക്കണം. സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി നടത്തുന്ന ഇത്തരം പരിപാടികളുടെ ഭാഗമായി പണം സമ്പാദിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഹിന്ദി ഷോകളും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഇഷ്ടം ഇല്ല' സോനു നിഗം പറഞ്ഞു.

    Also Read-Suresh Gopi | 'അച്ഛൻ എന്റെ സൂപ്പര്‍ഹീറോ'; സുരേഷ് ഗോപിയുടെ രാജ്യസഭയിലെ വീഡിയോ പങ്കുവച്ച് മകൻ ഗോകുൽ

    അതേസമയം ബംഗാളി ഷോകളില്‍ തനിക്കു പ്രതീക്ഷയുണ്ടെന്നും ദുരനുഭവങ്ങള്‍ ഉണ്ടാകില്ലെന്നാണു വിശ്വാസമെന്നും സോനു നിഗം വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: