• HOME
  • »
  • NEWS
  • »
  • film
  • »
  • Sonu Sood | നാല് കാലുകളും കൈകളുമായി ജനിച്ച കുഞ്ഞിന് സഹായവുമായി നടൻ സോനു സൂദ്

Sonu Sood | നാല് കാലുകളും കൈകളുമായി ജനിച്ച കുഞ്ഞിന് സഹായവുമായി നടൻ സോനു സൂദ്

ശസ്ത്രക്രിയ നടത്താൻ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പണമില്ലാതായതിനാൽ നടൻ അവർക്കു സഹായവുമായി എത്തുകയായിരുന്നു

സോനു സൂദ് പങ്കിട്ട ചിത്രം

സോനു സൂദ് പങ്കിട്ട ചിത്രം

  • Share this:
    ഹൃദയങ്ങൾ കീഴടക്കുന്നതിൽ പരാജയപ്പെടാത്ത ഒരു നടനുണ്ടെങ്കിൽ അത് സോനു സൂദാണ് (Sonu Sood) എന്ന് നിസംശയം പറയാം. അഭിനയം കൊണ്ടല്ല, ജീവിതത്തിൽ തന്നെ മാതൃകയായായാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത്. കൊറോണ വൈറസ് പാൻഡെമിക്കിന്റെ തുടക്കം മുതൽ നടൻ നൂറുകണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്.

    അതിഥി തൊഴിലാളികളെ സഹായിക്കുന്നത് മുതൽ ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകാനും സാമ്പത്തികശേഷിയില്ലാത്തവർക്ക് ചികിത്സ നൽകാനും സോനു സൂദ് ഒപ്പമുണ്ടായിരുന്നു. ഒരിക്കൽ കൂടി, താരം നെറ്റിസൺമാരുടെ മനം കവർന്നിട്ടുണ്ട്. ഇപ്പോൾ ഒരു കുട്ടിയുടെ ശസ്ത്രക്രിയ നടത്താൻ അദ്ദേഹം സഹായിച്ച വാർത്തയാണ് പുറത്തുവരുന്നത്.

    വ്യാഴാഴ്ച രാത്രി സോനു സൂദ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെത്തി ചൗമുഖി എന്ന പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടു. പെൺകുട്ടി ശരീരത്തിൽ നാല് കൈകളും കാലുകളുമായാണ് ജനിച്ചത്. ശസ്ത്രക്രിയ നടത്താൻ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പണമില്ലാതായതിനാൽ നടൻ അവരെ സഹായിച്ചു.








    View this post on Instagram






    A post shared by Sonu Sood (@sonu_sood)






    മുഴുവൻ ചികിത്സയ്‌ക്കും അദ്ദേഹം പണം മുടക്കി. ശസ്ത്രക്രിയ ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയതായി കൂടി അദ്ദേഹം പങ്കുവെച്ചു. ആശുപത്രി കിടക്കയിൽ നിന്ന് പെൺകുട്ടിയുടെ ചിത്രങ്ങൾ പങ്കുവെച്ച് സോനു സൂദ് ഇങ്ങനെ എഴുതി, "ബീഹാറിലെ ഒരു ചെറിയ ഗ്രാമത്തിലാണ് നാല് കാലുകളും നാല് കൈകളുമായി ചൗമുഖി ജനിച്ചത്. വിജയകരമായ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം അവൾ വീട്ടിലേക്ക് മടങ്ങാൻ തയ്യാറാണ്."








    View this post on Instagram






    A post shared by Sonu Sood (@sonu_sood)






    സുനിൽ ഷെട്ടി, റിധിമ പണ്ഡിറ്റ്, ഇഷ ഗുപ്ത എന്നിവർ കമന്റ് വിഭാഗത്തിൽ റെഡ് ഹാർട്ട് ഇമോജികൾ പോസ്റ്റ് ചെയ്തു. ആരാധകരിലൊരാൾ അദ്ദേഹത്തെ 'ഭൂമിയിലെ ഏറ്റവും മികച്ച വ്യക്തി' എന്ന് വിളിച്ചപ്പോൾ, മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് ഇങ്ങനെ എഴുതി: 'നിങ്ങളെപ്പോലെയുള്ള ആളുകൾ വളരെ കുറവാണ്, ദൈവം താങ്കൾക്ക് എപ്പോഴും സന്തോഷം നൽകട്ടെ.' പാവങ്ങളുടെ ദൈവം എന്നായിരുന്നു മറ്റൊരു കമന്റ്.

    സോനു സൂദ് അടുത്തിടെ സാമ്രാട്ട് പൃഥ്വിരാജിൽ വേഷമിട്ടിരുന്നു. അക്ഷയ് കുമാർ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 2017ലെ ലോകസുന്ദരി മാനുഷി ചില്ലറിന്റെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു ഈ സിനിമ. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സിനിമ നികുതി രഹിതമായി പ്രഖ്യാപിച്ചിട്ടും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ടു.

    Summary: Sonu Sood is hogging the headlines again for helping out a little girl get her surgery done. The girl was born with four legs and hands but her parents never had enough money to perform surgery
    Published by:user_57
    First published: