ഒരു ഹൽദിയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിന്റെ മനസ് കീഴടക്കിയിരിക്കുന്നത്. വേറാരുമല്ല, ടിക് ടോക്കിലൂടെ ആരാധകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയ സൗഭാഗ്യ വെങ്കിടേഷിന്റെ ഹൽദി വീഡിയോ. അന്തരിച്ച നടൻ രാജാറാമിന്റെയും നടി താര കല്യാണിന്റെയും മകളാണ് സൗഭാഗ്യ വെങ്കടേഷ്. കല്യാണത്തിരക്കിലാണ് സൗഭാഗ്യ ഇപ്പോൾ. സുഹൃത്ത് അർജുൻ ശേഖർ ആണ് സൗഭാഗ്യയുടെ വരൻ.
ഫെബ്രുവരി 19, 20 തിയതികളിൽ തമിഴ് ബ്രാഹ്മണ ആചാരപ്രകാരം ഗുരുവായൂരിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. അതേസമയം, സൗഭാഗ്യയുടെ ഹൽദി ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹൽദി ചടങ്ങിൽ വരൻ അർജുൻ ശേഖറും ഉണ്ട്. രസകരമായ
രസകരമായ ഹൽദി ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും തന്റെ ഇൻസ്റ്റഗ്രാമിലൂടെ സൗഭാഗ്യ തന്നെയാണ് പങ്കു വെച്ചിരിക്കുന്നത്. എന്ത് മനോഹരമായ ആചാരങ്ങൾ എന്നു പറഞ്ഞാണ് ഹൽദി വീഡിയോ സൗഭാഗ്യ പങ്കു വെച്ചിരിക്കുന്നത്. തന്റെ വിദ്യാർത്ഥികളാണ് തനിക്ക് ഇത്തരത്തിലൊരു മനോഹരമായ ദിവസം സമ്മാനിച്ചതെന്നും സൗഭാഗ്യ പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.