ഇൻ ഹരിഹർ നഗർ സെറ്റിൽ നിന്നും സുരേഷ് ഗോപിയും സൗബിൻ ഷാഹിറും ഒരുമിച്ചുള്ള ചിത്രം എങ്ങനെ വന്നു?

Soubin Shahir and brother with Suresh Gopi on the sets of In Harihar Nagar | അന്ന് സുരേഷ് ഗോപിയെ കാണാൻ കുട്ടികളായ സൗബിനും സഹോദരനും എങ്ങനെ സെറ്റിലെത്തി?

News18 Malayalam | news18-malayalam
Updated: September 25, 2020, 7:56 AM IST
ഇൻ ഹരിഹർ നഗർ സെറ്റിൽ നിന്നും സുരേഷ് ഗോപിയും സൗബിൻ ഷാഹിറും ഒരുമിച്ചുള്ള  ചിത്രം എങ്ങനെ വന്നു?
സുരേഷ് ഗോപിക്കൊപ്പം സൗബിനും സഹോദരനും
  • Share this:
1990ൽ റിലീസ് ചെയ്ത 'ഇൻ ഹരിഹർ നഗറിലെ' സേതുമാധവൻ. അധികനേരം സ്‌ക്രീനിൽ ഇല്ലെങ്കിലും എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒരു സുരേഷ് ഗോപി ചിത്രമായി ഈ സിനിമ നിലകൊള്ളുന്നു. സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് സംവിധാനം ചെയ്ത ചിത്രത്തിന് പിന്നീട് 'ടു ഹരിഹർ നഗർ', 'ഇൻ ഗോസ്റ് ഹൗസ് ഇൻ' തുടങ്ങിയ രണ്ടു സീക്വലുകൾ ഇറങ്ങുകയും ചെയ്തു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഈ സെറ്റിൽ സുരേഷ് ഗോപിയെ കാണാനെത്തിയ രണ്ടു കുട്ടികളുടെ ചിത്രമാണ്. അതിലൊരാൾ പിൽക്കാലത്ത് പ്രേക്ഷകർക്ക് ഒരുപിടി നല്ല വേഷങ്ങൾ സമ്മാനിച്ച നടൻ സൗബിൻ ഷാഹിറാണ്. കൂടെയുള്ളത് സഹോദരൻ ഷാബിൻ ഷാഹിറും.

ഇവർ എങ്ങനെ ഇവിടെയെത്തിയെന്നുള്ള കഥയിങ്ങനെയാണ്. സിനിമാ മേഖലയിൽ തന്നെയായിരുന്നു സൗബിന്റെ അച്ഛൻ സാബു ഷാഹിറും പ്രവർത്തിച്ചത്. ഇൻ ഹരിഹർ നഗറിലെ സെറ്റിലും ഇദ്ദേഹം ഭാഗമായിരുന്നു. അങ്ങനെ മക്കൾ രണ്ടുപേരെയും നായകനെ പരിചയപ്പെടുത്താൻ കൊണ്ടുവന്നതാണ്. മുകേഷ്, അശോകൻ, ജഗദീഷ് എന്നിവരും മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണ്.

മറ്റൊരു ഭാഗത്തു നിന്നും ചിന്തിച്ചാൽ ഈ ചിത്രത്തിൽ കാണുന്നത് മികച്ച നടനുള്ള പുരസ്കാരം നേടിയ രണ്ടു താരങ്ങൾ കൂടിയാണ്. സുരേഷ് ഗോപിയും സൗബിൻ ഷാഹിറും മികച്ച നടന്മാർക്കുള്ള പുരസ്‌കാരം നേടിയവരാണ്.1998ൽ പുറത്തിറങ്ങിയ കളിയാട്ടത്തിലെ പ്രകടനത്തിന് സുരേഷ് ഗോപി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. ഇതേ കഥാപാത്രത്തിന് തന്നെ ദേശീയ അംഗീകാരവും സുരേഷ് ഗോപിയെ തേടിയെത്തി.

കൃത്യം 20 വർഷങ്ങൾക്കിപ്പുറം 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലെ കഥാപാത്രത്തിന് സൗബിൻ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുകയുണ്ടായി. സൗബിന്റെ സഹോദരൻ ഷാബിൻ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയിൽ നായക വേഷം ചെയ്ത 'വരനെ ആവശ്യമുണ്ട്' സിനിമ ഹിറ്റായിരുന്നു. ദുൽഖർ സൽമാൻ നിർമ്മിച്ച് പുറത്തിറങ്ങിയ ആദ്യ സിനിമ കൂടിയാണിത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും നായികാ നായകന്മാരായി എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

2020ൽ പുറത്തിറങ്ങിയ 'ട്രാൻസ്' ആണ് സൗബിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം. അതിനു പുറമെ 'ജാക്ക് ആൻഡ് ജിൽ', 'ഹലാൽ ലവ് സ്റ്റോറി' തുടങ്ങിയ സിനിമകൾ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.
Published by: meera
First published: September 25, 2020, 7:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading