• HOME
  • »
  • NEWS
  • »
  • film
  • »
  • Djinn Movie | തിയേറ്ററിനെ പിടികൂടാൻ 'ജിന്ന്' എത്തുന്നു; സൗബിൻ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു

Djinn Movie | തിയേറ്ററിനെ പിടികൂടാൻ 'ജിന്ന്' എത്തുന്നു; സൗബിൻ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു

കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്

  • Share this:
    സൗബിന്‍ ഷാഹിറിനെ (Soubin Shahir) നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ (Sidharth Bharathan) സംവിധാനം ചെയ്യുന്ന 'ജിന്നി'ന്റെ (Djinn movie) റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 13ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

    'വര്‍ണ്യത്തില്‍ ആശങ്ക' എന്ന സിനിമയ്ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

    സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ., മനു വലിയവീട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെ.പി.എ.സി. ലളിത, ജിലു ജോസഫ്, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു.

    പ്രശാന്ത് പിള്ള സംഗീതം പകരുന്ന പാട്ടുകള്‍ക്ക് ഗാനരചന സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി എന്നിവര്‍ നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- ദീപു ജോസഫ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജംനീഷ് തയ്യില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ഗോപിനാഥന്‍, ആര്‍ട്ട്- ഗോകുല്‍ ദാസ്, അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം- മഷര്‍ ഹംസ, സ്റ്റണ്ട്- മാഫിയ ശശി, ജോളി ബാസ്റ്റിന്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍, ഓഡിയോഗ്രാഫി- എം.ആര്‍. രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ്, ടൈറ്റില്‍ ഡിസൈന്‍- ഉണ്ണി സെറോ, ഡിസൈന്‍സ്- ഓള്‍ഡ് മങ്ക്‌സ്.

    'ഇവിടെ നോട്ട് നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും നിരോധിക്കും; ഇത് ഇന്ത്യയല്ലേ'; ആവേശമുയർത്തി 'Jana Gana Mana' ട്രെയ്‌ലർ

    ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും (Prithviraj Sukumaran) സുരാജ് വെഞ്ഞാറമൂടും (Suraj Venjarammoodu) ഒന്നിക്കുന്ന ത്രില്ലർ സിനിമ ജന ഗണ മനയുടെ (Jana Gana Mana) ട്രെയ്‌ലർ പുറത്ത്. നേരത്തെ പുറത്തിറങ്ങിയ ടീസറിലേതിന് സമാനമായി ശക്തമായ രാഷ്ട്രീയവും പോരാട്ടങ്ങളും തന്നെയാണ് ട്രെയ്‌ലറിലും ദൃശ്യമാകുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ മമ്ത മോഹൻദാസാണ് നായിക. പോലീസ് വേഷത്തിലെത്തുന്ന സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിജോ ജോസ് ആന്റണിയാണ് സംവിധായകൻ.

    മികച്ച ഒരു കഥാപാത്രം തന്നെയാകും ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലറിൽ നിന്നും ലഭിക്കുന്നത്. ചിത്രം ഏപ്രിൽ 28 നാകും റിലീസ് ചെയ്യുക.
    Published by:Jayashankar AV
    First published: