നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Meow Trailer| 'പള്ളീൽ പോയി പറഞ്ഞാൽ മതി അത്'; ചിരി പടർത്തി ലാൽ ജോസിന്റെ 'മ്യാവൂ' ട്രെയിലർ

  Meow Trailer| 'പള്ളീൽ പോയി പറഞ്ഞാൽ മതി അത്'; ചിരി പടർത്തി ലാൽ ജോസിന്റെ 'മ്യാവൂ' ട്രെയിലർ

  ചിരിക്കാൻ വകയുള്ള കുടുംബ ചിത്രമാണ് മ്യാവൂ എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

  • Share this:
   സൗബിന്‍ ഷാഹിര്‍ (Soubin Shair), മംമ്ത മോഹന്‍ദാസ് (Mamta Mohandas) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് (Lal Jose) സംവിധാനം ചെയ്യുന്ന 'മ്യാവൂ' (Meow) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ (Official trailer) റിലീസായി. ചിരിക്കാൻ വകയുള്ള കുടുംബ ചിത്രമാണ് മ്യാവൂ എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

   'അറബിക്കഥ', 'ഡയമണ്ട് നെക്ലെയ്സ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രമാണ്​ മ്യാവൂ. ചിത്രത്തിൽ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് മ്യാവു. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് 'മ്യാവു'.   തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ല നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്,സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,

   ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍.പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന മ്യാവൂ ഡിസംബർ 24-ന് എല്‍ ജെ ഫിലിംസ് തിയറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
   Published by:Rajesh V
   First published: