നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Meow Teaser| 'അപ്പോ മോനെ ദസ്​തഗീറെ മഅസലാമ'; ലാൽ ജോസിന്റെ മ്യാവൂ ടീസർ പുറത്ത്​

    Meow Teaser| 'അപ്പോ മോനെ ദസ്​തഗീറെ മഅസലാമ'; ലാൽ ജോസിന്റെ മ്യാവൂ ടീസർ പുറത്ത്​

    'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ ചിത്രങ്ങള്‍ക്കുശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന സിനിമയാണ്​ മ്യാവു.

    meow movie teaser

    meow movie teaser

    • Share this:
      സൗബിന്‍ ഷാഹിര്‍ (Soubin Shahir), മംമ്ത മോഹന്‍ദാസ് (Mamta Mohandas) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് (Laljose) സംവിധാനം ചെയ്യുന്ന 'മ്യാവൂ' (Meow) എന്ന ചിത്രത്തിന്റെ ടീസർ (Teaser) റിലീസായി. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ ചിത്രങ്ങള്‍ക്കുശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന സിനിമയാണ്​ മ്യാവു. രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് ടീസർ തയാറാക്കിയിരിക്കുന്നത്.

      സിനിമയിൽ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി വരുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം പൂര്‍ണമായും യുഎഇയിലാണ്​ ചിത്രീകരിക്കുന്നത്​. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്​മല്‍ ബാബു നിര്‍വഹിക്കും. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരും. ലൈന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്.

      Also Read- Jai Bhim| സൂര്യയുടെ 'ജയ് ഭീമും' തമിഴ്നാട്ടിലെ സിപിഎമ്മും തമ്മിൽ എന്തു ബന്ധം? സിനിമ പറയുന്നത് നടന്ന കാര്യം

      മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈൻ-സമീറ സനീഷ്, സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘുരാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്​ കരുണാകരന്‍. സിനിമ എല്‍ ജെ ഫിലിംസ് തീയറ്ററിലെത്തിക്കും.

      ടീസർ കാണാം:



      'ഒരു കനേഡിയൻ ഡയറി' ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

      പോൾ പൗലോസ്, ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു കനേഡിയൻ ഡയറി'എന്ന റൊമാന്റിക് സൈക്കോ ത്രില്ലർ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.

      ശിവകുമാർ വരിക്കര എഴുതി കെ.എ. ലത്തീഫ് സംഗീതം പകർന്ന് ഉണ്ണി മേനോൻ,സീമ ശ്രീകുമാർ എന്നിവർ ആലപിച്ച 'കുറ്റാലം കുളിരുണ്ട്... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. എൺപതു ശതമാനവും കാനഡയിൽ ചിത്രീകരിച്ച്, കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകർത്തിയ മലയാളം സിനിമയായ 'ഒരു കാനേഡിയൻ ഡയറി' ഒരുക്കിയത് ഒരു വനിത സംവിധായികയാണ്.

      പ്രസാദ് മുഹമ്മ, അഖിൽ ആർ.സി., കവലയൂർ, ജിൻസി ബിനോയ്, ജോവന്ന ടൈറ്റസ്, ജിൻസ് തോമസ്, ആമി എ.എസ്., പ്രതിഭ, ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെൻസൺ സെബാസ്റ്റ്യൻ, ഡോസൺ ഹെക്ടർ, ചാഡ്, സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്സൺ ജോയ്, ശുഭ പട്ടത്തിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
      ശ്രീം പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.വി. ശ്രീകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണവും എം.വി. ശ്രീകുമാർ തന്നെ നിർവ്വഹിക്കുന്നു. ശിവകുമാർ വരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികൾക്ക് കെ.എ. ലത്തീഫ് സംഗീതം പകരുന്നു.

      ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ, വെങ്കി അയ്യർ, സീമ ശ്രീകുമാർ, കിരൺ കൃഷ്ണ, രാഹുൽ കൃഷ്ണൻ, മീരാ കൃഷ്ണൻ എന്നിവരാണ് ഗായകർ.



      എഡിറ്റർ - വിപിൻ രവി എ.ആർ., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണകുമാർ പുറവങ്കര, പ്രൊഡക്ഷൻ കൺട്രോളർ- സുജയ് കുമാർ ജെ.എസ്., കല- ബെഞ്ചി ഫിലിപ്പ് (കാനഡ), ഷൈജു കൃഷ്ണൻ (ഇന്ത്യ), മേക്കപ്പ്- സുധീഷ് കൈവേലി, വസ്ത്രാലങ്കാരം- രാധാ ശിവകുമാർ, സ്റ്റിൽസ്-ബാലു മേനോൻ, പോസ്റ്റർ ഡിസൈൻ- മനോജ് കുമാർ, അസോസിയേറ്റ് ഡയറക്ടർ- ജിത്തു ശിവൻ, അസിസ്റ്റന്റ് ഡയറക്ടർ- പ്രവിദ് എം., ജിതിൻ സെബാസ്റ്റ്യൻ, അശോകൻ- സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, കോറിയോഗ്രാഫി- മാർട്ടിൻ, ദിപു കൃഷ്ണ, ജെറോജ് ആന്റണി, പശ്ചാത്തല സംഗീതം- ഹരികൃഷ്ണൻ എം.ബി., സൗണ്ട് റെക്കോർഡിംഗ് - ഷാജി മാധവൻ (ഇന്ത്യ), അനൂപ് ഐസക് (കാനഡ) ഡി.ഐ. - രാജേഷ്, ഓഡിയോഗ്രഫി-ബിജു ബെയ്സിൽ, ലെയ്സൺ ഓഫീസർ - ബൈജു ആര്യാട്, ആനിമേഷൻ- വിക്കി, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
      Published by:Rajesh V
      First published:
      )}