news18
Updated: September 26, 2019, 5:37 PM IST
ചിത്രത്തിന് സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് നൽകി
- News18
- Last Updated:
September 26, 2019, 5:37 PM IST
സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'വികൃതി' ഒക്ടോബർ നാലിന് റിലീസ് ചെയ്യും. ചിത്രത്തിന് സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് നൽകി. നവാഗതനായ എം.സി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
രണ്ടാഴ്ച മുമ്പായിരുന്നു ചിത്രത്തിന്റെ ട്രയിലർ എത്തിയത്. സമീറിന് വിവാഹാലോചന നടത്തുന്നതും അതുമായി ബന്ധപ്പെട്ട ചില രംഗങ്ങളുമായിരുന്നു ട്രയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൗബിൻ ഷാഹിർ ആണ് സമീറായി എത്തുന്നത്.
ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പൻ, നന്ദ കിഷോർ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, മറീന മൈക്കിൾ, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
First published:
September 26, 2019, 5:37 PM IST