• HOME
  • »
  • NEWS
  • »
  • film
  • »
  • ജിന്നുമായി സിദ്ധാർത്ഥ് ഭരതൻ; മുഖ്യവേഷങ്ങളിൽ സൗബിനും നിമിഷയും

ജിന്നുമായി സിദ്ധാർത്ഥ് ഭരതൻ; മുഖ്യവേഷങ്ങളിൽ സൗബിനും നിമിഷയും

നടൻ ദുൽഖാർ സൽമാനാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പേര് പ്രഖ്യാപിച്ചത്.

News18

News18

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നടൻ ദുൽഖാർ സൽമാനാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പേര് പ്രഖ്യാപിച്ചത്. ജിന്ന് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നിമിഷ സജയനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

    കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന്റെ രചയിതാവ്. ഡി14 എന്റര്‍ടെയ്ൻമെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ക്യാമറ ചലിപ്പിക്കും. ഭവന്‍ ശ്രീകുമാറിന്റെതാണ് എഡിറ്റിംഗ്. പ്രശാന്ത് പിള്ള ചിത്രത്തിന് സംഗീതം നല്‍കും.


    ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും പ്രധാന പ്രധാന വേഷങ്ങളില്‍ എത്തിയ 'വർണ്യത്തിൽ ആശങ്ക' എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇടക്കാലത്ത് കാറപകടത്തിൽ പരുക്കേറ്റ സിദ്ധാര്‍ത്ഥ് വിശ്രമത്തിലായിരുന്നു.

    First published: