നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sowbhagya | ഗർഭകാലത്തിന്റെ 36-ാം ആഴ്ചയിൽ ഭർത്താവിനൊപ്പം നൃത്തം ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്

  Sowbhagya | ഗർഭകാലത്തിന്റെ 36-ാം ആഴ്ചയിൽ ഭർത്താവിനൊപ്പം നൃത്തം ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്

  Sowbhagya Venkitesh and husband Arjun dance together in their Instagram Reels | ഭർത്താവിനൊപ്പം നൃത്തം ചെയ്ത് ഗർഭിണിയായ സൗഭാഗ്യ വെങ്കിടേഷ്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഗർഭകാലത്ത് നൃത്തം ചെയ്യുക മാത്രമല്ല, നൃത്തം പഠിപ്പിക്കുക കൂടി ചെയ്ത ആളാണ് സൗഭാഗ്യ വെങ്കിടേഷ് (Sowbhagya Venkitesh). നർത്തകിയായ അമ്മ താരാ കല്യാണും (Thara Kalyan) ഗർഭിണിയായിരുന്ന നാളുകളിൽ നൃത്തം ചെയ്തതാണ് സൗഭാഗ്യയുടെ പ്രചോദനം. പലപ്പോഴും സങ്കീർണ്ണമായ സ്റ്റെപ്പുകൾ ഉൾപ്പെടെ ചെയ്യുന്ന സൗഭാഗ്യയെ ആരാധകരും നെറ്റിസൺസും അടങ്ങുന്ന കൂട്ടം ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കണ്ടിട്ടുണ്ട്.

   സൗഭാഗ്യ ഇപ്പോൾ ഗർഭകാലത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. കൂടെ നൃത്തം ചെയ്യാൻ പുതിയ ഇൻസ്റ്റഗ്രാം റീൽസിൽ നർത്തകൻ കൂടിയായ ഭർത്താവ് അർജുൻ സോമശേഖരൻ ഒപ്പമുണ്ട്.

   നിഖിത ഗാന്ധിയുടെ ഗാനം പിന്നണിയിൽ പ്ലേ ചെയ്ത് വെസ്റ്റേൺ നൃത്തചുവടുകളുമായാണ് ദമ്പതികളുടെ വരവ്. ആ വീഡിയോ ചുവടെ കാണാം.
   സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങുകൾ കെങ്കേമമായാണ് നടത്തിയത്. തൻസീല മുഹമ്മദ് എന്ന ഡിസൈനറുടെ പക്കലാണ് സൗഭാഗ്യ വളകാപ്പ് ചടങ്ങുകളുടെ ബ്ലൗസ് തുന്നാൻ ഏൽപ്പിച്ചത്. ഒട്ടേറെ അലങ്കാര പണികൾക്കൊപ്പം ബ്ലൗസിൽ സൗഭാഗ്യ അറിയാതെ തന്നെ മറ്റൊരു സർപ്രൈസ് കൂടി ഒളിഞ്ഞിരുന്നു. അമ്മയാവാൻ പോകുന്ന ആൾക്ക് എന്തുകൊണ്ടും മനം നിറയുന്നതായിരുന്നു അത്.

   ഓടക്കുഴലും വെണ്ണക്കുടവുമായി ഇരിക്കുന്ന ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് സൗഭാഗ്യയുടെ ബ്ലൗസിൽ തെളിഞ്ഞത്. ഇത് തീർത്തും തന്റെ ഡിസൈനറുടെ ഐഡിയ ആണ് എന്ന് സൗഭാഗ്യ പറഞ്ഞിരുന്നു.

   മൈലാഞ്ചി ചോപ്പണിഞ്ഞ കൈകൾ നിറയെ വളയണിഞ്ഞ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം സന്തോഷവതിയായി സൗഭാഗ്യ ചടങ്ങുകളിൽ പങ്കെടുത്തു. നടി താരാ കല്യാണിന്റെയും നടനും നർത്തകനുമായിരുന്ന രാജാറാമിന്റെയും ഏക മകളും നടൻ അർജുൻ സോമശേഖരന്റെ ഭാര്യയുമാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ.

   ഗർഭിണിയാണെന്ന തരത്തിൽ യാതൊരു സൂചനയും ലഭിക്കാതിരുന്ന നേരത്താണ് ആ സന്തോഷ വർത്തമാനം സൗഭാഗ്യ തിരിച്ചറിയാൻ ഇടവരുന്നത്. പതിവ് പോലെ ഒരു ഫോട്ടോഷൂട്ടിന് അണിഞ്ഞൊരുങ്ങി ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യുകയായിരുന്നു സൗഭാഗ്യ. പക്ഷെ പെട്ടെന്നാണ് ചില മാറ്റങ്ങൾ സംഭവിച്ചത്.

   ഷൂട്ടിന്റെ ദിവസം വളരെയധികം ക്ഷീണവും മടുപ്പും തോന്നി. എത്രയും നേരത്തെ വീട്ടിൽ പോകാമോ, അത്രയും നേരത്തെ തന്നെ പോകണം എന്ന് മനസ്സ് പറഞ്ഞു. ഇത്രയും മടിയും ക്ഷീണവും ഒരിക്കലും ഒന്നിച്ചുവന്നിരുന്നില്ല എന്ന് സൗഭാഗ്യ. പലപ്പോഴും തലചുറ്റി, എന്നിട്ടും മികച്ച രീതിയിൽ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല എന്നും സൗഭാഗ്യ.

   ഗർഭകാലത്തിന്റെ ആദ്യ ആഴ്ചയോ മറ്റോ ആയിരിക്കണം അതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

   Summary: A heavily pregnant Sowbhagya Venkitesh along with husband Arjun dance to a song in their Instagram Reels video
   Published by:user_57
   First published:
   )}