HOME /NEWS /Film / Sowbhagya Venkitesh | സിസേറിയന്റെ 12-ാം ദിവസം ചുവടുകളുമായി സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോ

Sowbhagya Venkitesh | സിസേറിയന്റെ 12-ാം ദിവസം ചുവടുകളുമായി സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോ

സൗഭാഗ്യ

സൗഭാഗ്യ

Sowbhagya Venkitesh shake a leg after childbirth | പ്രസവശേഷം ആദ്യമായി നൃത്തം ചെയ്യുന്ന വീഡിയോയുമായി സൗഭാഗ്യ വെങ്കിടേഷ്

  • Share this:

    സി സെക്ഷൻ (C Section) അഥവാ സിസേറിയൻ കഴിഞ്ഞതിന്റെ 12-ാം നാൾ എന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ വെങ്കിടേഷിന്റെ (Sowbhagya Venkitesh) ഏറ്റവും പുതിയ നൃത്ത വീഡിയോ തുടങ്ങുന്നത്. പ്രതീക്ഷിച്ച ദിവസത്തിനും മുൻപ് മകൾ സുന്ദർശനയ്‌ക്ക്‌ ജന്മം നൽകിയത് സിസേറിയനിലൂടെയായിരുന്നു. കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങുകൾക്കും മുൻപേ സൗഭാഗ്യ വീണ്ടും നൃത്ത ചുവടുകളിലേക്കു മടങ്ങിയിരിക്കുകയാണ്.

    "അമ്മയാവാൻ പോകുന്നവരെ ഭയപ്പെടുത്തുന്നത് നിർത്തൂ... സ്ത്രീകളേ, വിശ്വസിക്കൂ... നിങ്ങൾ സന്തോഷവതികളായിരിക്കുക! അതൊന്നും വലിയ കാര്യമല്ല... ഭാഗ്യവശാൽ മെഡിക്കൽ സയൻസ് വളരെ പുരോഗമിച്ചിരിക്കുന്നു... ആളുകളിൽ നിന്ന് സി സെക്ഷനുകളെ കുറിച്ച് കേൾക്കുന്നതെല്ലാം മിഥ്യയാണ്... പ്രതീക്ഷ കൈവിടരുത്... ആസ്വദിക്കൂ.

    സി സെക്ഷൻ ഡെലിവറിയുമായി ബന്ധപ്പെട്ട എല്ലാ ഭയവിഹ്വലതകളെയും തകർത്തുകൊണ്ട് എന്നെ തിരികെ കൊണ്ടുവന്നതിന് എന്റെ ഡോക്ടർ അനിത പിള്ളയ്ക്ക് ഏറെ നന്ദി," നൃത്ത വീഡിയോക്കൊപ്പം സൗഭാഗ്യ കുറിച്ചു.


    ഗർഭിണി ആയിരുന്ന നാളുകളിലും സൗഭാഗ്യ നൃത്തം പിന്നീടാവട്ടെ എന്ന് കരുതി മാറ്റിവച്ചിരുന്നില്ല. ഓൺലൈൻ നൃത്ത ക്‌ളാസുകളും നടത്തിയിരുന്നു. എന്തെനേറെ പറയുന്നു, പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും അമ്മയ്‌ക്കൊപ്പവും തനിയെയും നൃത്തം ചെയ്ത വീഡിയോ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു.



    ഇൻസ്റ്റാഗ്രാം ഹാന്ഡിലിൽ സൗഭാഗ്യ സജീവമാണ്. പിന്തുണയുമായി ഭർത്താവ് അർജുൻ സോമശേഖരനും അമ്മ താരാ കല്യാണും കൂടെയുണ്ട്.



    വീട്ടിൽ ഇപ്പോൾ കുഞ്ഞുവാവ വന്നതിന്റെ ത്രില്ലിലാണ് സൗഭാഗ്യയും കുടുംബവും. തന്റെ ആദ്യത്തെ പേരക്കുട്ടിയെ താലോലിക്കുന്ന സന്തോഷത്തിലാണ് താരാ കല്യാൺ. ഈ വീഡിയോയും സൗഭാഗ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.



    മകളെയും കൊണ്ട് ആദ്യമായി നടത്തിയ കാർ യാത്രയുടെ വിശേഷവും സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു.

    Summary: Social media influencer Sowbhagya Venkitesh posted a dancing video of hers on the 12th day of childbirth through C Section

    First published:

    Tags: Sowbhagya Venkitesh