• HOME
  • »
  • NEWS
  • »
  • film
  • »
  • Sowbhagya Venkitesh | പ്രസവത്തിനായി പോകും മുൻപ് റൂമിനുള്ളിൽ നൃത്തം ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്

Sowbhagya Venkitesh | പ്രസവത്തിനായി പോകും മുൻപ് റൂമിനുള്ളിൽ നൃത്തം ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്

Sowbhagya Venkitesh shake a leg during the wait for childbirth | ആശുപത്രി മുറിക്കുള്ളിൽ അമ്മ താര കല്യാണിനൊപ്പം നൃത്തം ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്

സൗഭാഗ്യ വെങ്കിടേഷ്

സൗഭാഗ്യ വെങ്കിടേഷ്

  • Last Updated :
  • Share this:
    പ്രസവത്തിനായി ആശുപത്രി റൂമിനുള്ളിൽ പ്രവേശിച്ച ശേഷവും നൃത്തം കൈവിടാതെ സൗഭാഗ്യ വെങ്കിടേഷ് (Sowbhagya Venkitesh). നേരത്തെ നിറവയറുമായി ഭർത്താവ് അർജുൻ സോമശേഖരനൊപ്പം മഴയത്തുൾപ്പെടെ നൃത്തം ചെയ്യുന്ന തന്റെ വീഡിയോ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. ഗർഭകാലം മുഴുവൻ നൃത്തം ചെയ്യുകയും നൃത്തം പഠിപ്പിക്കുകയും ചെയ്തിരുന്നു സൗഭാഗ്യ. തന്റെ അമ്മയായ താര കല്യാൺ വർഷങ്ങൾക്ക് മുൻപ് ഇതുപോലെ നൃത്തം ചെയ്തതിൽ നിന്നുമുള്ള പ്രചോദനമാണ് സൗഭാഗ്യക്കും.

    ആദ്യത്തെ കണ്മണി പിറക്കും മുൻപ് ഭർത്താവും അമ്മയും ഒപ്പമുള്ള ചിത്രവും സൗഭാഗ്യ പോസ്റ്റ് ചെയ്‌തു. മറ്റൊരു വീഡിയോയിൽ അമ്മ താര കല്യാൺ മകൾക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്.











    View this post on Instagram






    A post shared by Thara Kalyan (@tharakalyan)









    സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങുകൾ കെങ്കേമമായാണ് നടത്തിയത്. തൻസീല മുഹമ്മദ് എന്ന ഡിസൈനറുടെ പക്കലാണ് സൗഭാഗ്യ വളകാപ്പ് ചടങ്ങുകളുടെ ബ്ലൗസ് തുന്നാൻ ഏൽപ്പിച്ചത്. ഒട്ടേറെ അലങ്കാര പണികൾക്കൊപ്പം ബ്ലൗസിൽ സൗഭാഗ്യ അറിയാതെ തന്നെ മറ്റൊരു സർപ്രൈസ് കൂടി ഒളിഞ്ഞിരുന്നു. അമ്മയാവാൻ പോകുന്ന ആൾക്ക് എന്തുകൊണ്ടും മനം നിറയുന്നതായിരുന്നു അത്.

    ഓടക്കുഴലും വെണ്ണക്കുടവുമായി ഇരിക്കുന്ന ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് സൗഭാഗ്യയുടെ ബ്ലൗസിൽ തെളിഞ്ഞത്. ഇത് തീർത്തും തന്റെ ഡിസൈനറുടെ ഐഡിയ ആണ് എന്ന് സൗഭാഗ്യ പറഞ്ഞിരുന്നു.

    മൈലാഞ്ചി ചോപ്പണിഞ്ഞ കൈകൾ നിറയെ വളയണിഞ്ഞ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം സന്തോഷവതിയായി സൗഭാഗ്യ ചടങ്ങുകളിൽ പങ്കെടുത്തു. നടി താരാ കല്യാണിന്റെയും നടനും നർത്തകനുമായിരുന്ന രാജാറാമിന്റെയും ഏക മകളും നടൻ അർജുൻ സോമശേഖരന്റെ ഭാര്യയുമാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ.

    ഗർഭിണിയാണെന്ന തരത്തിൽ യാതൊരു സൂചനയും ലഭിക്കാതിരുന്ന നേരത്താണ് ആ സന്തോഷ വർത്തമാനം സൗഭാഗ്യ തിരിച്ചറിയാൻ ഇടവരുന്നത്. പതിവ് പോലെ ഒരു ഫോട്ടോഷൂട്ടിന് അണിഞ്ഞൊരുങ്ങി ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യുകയായിരുന്നു സൗഭാഗ്യ. പക്ഷെ പെട്ടെന്നാണ് ചില മാറ്റങ്ങൾ സംഭവിച്ചത്.

    ഷൂട്ടിന്റെ ദിവസം വളരെയധികം ക്ഷീണവും മടുപ്പും തോന്നി. എത്രയും നേരത്തെ വീട്ടിൽ പോകാമോ, അത്രയും നേരത്തെ തന്നെ പോകണം എന്ന് മനസ്സ് പറഞ്ഞു. ഇത്രയും മടിയും ക്ഷീണവും ഒരിക്കലും ഒന്നിച്ചുവന്നിരുന്നില്ല എന്ന് സൗഭാഗ്യ. പലപ്പോഴും തലചുറ്റി, എന്നിട്ടും മികച്ച രീതിയിൽ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല എന്നും സൗഭാഗ്യ.

    ഗർഭകാലത്തിന്റെ ആദ്യ ആഴ്ചയോ മറ്റോ ആയിരിക്കണം അതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.
    Published by:user_57
    First published: