• HOME
  • »
  • NEWS
  • »
  • film
  • »
  • SP Balasubrahmanyam| 'ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്, അദ്ദേഹം പൊലീസും ഞാൻ കള്ളിയുമായി'; എസ്പിബിയുടെ ഓർമകളുമായി ശോഭന

SP Balasubrahmanyam| 'ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്, അദ്ദേഹം പൊലീസും ഞാൻ കള്ളിയുമായി'; എസ്പിബിയുടെ ഓർമകളുമായി ശോഭന

എസ് പി ബിയുടെ ഓർമ്മയ്ക്കായി പങ്കുവയ്ക്കാൻ ഒരു പാട്ട് തിരയുമ്പോൾ ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണ് ശോഭന കുറിച്ചിരിക്കുന്നത്.

shobhana

shobhana

  • Last Updated :
  • Share this:
    ഗായകൻ എസ് ബി ബാലസുബ്രഹ്ണ്യത്തിന്റെ വേർപാടിന്റെ ദുഃഖം അവസാനിക്കുന്നില്ല. സംഗീത ലോകത്ത് വലിയൊരു ശൂന്യത ബാക്കിയാക്കിയാണ് അനശ്വര ഗായകൻ വിടവാങ്ങിയിരിക്കുന്നത്. അദ്ദേഹം ബാക്കിയാക്കിയ ശൂന്യതയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു ഗായകൻ ഇതുവരെ സംഗീത ലോകത്ത് ഉണ്ടായിട്ടുമില്ല. അദ്ദേഹത്തിൻറെ വേർപാടിലെ ദുഃഖം പങ്കുവെച്ച് സിനിമ, സംഗീത ലോകത്ത് നിന്ന് നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിരുന്നു.

    ഇപ്പോഴിതാ എസ് പിബിയുടെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് നടി ശോഭന. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് ശോഭന എസ്പിയെ കുറിച്ച് പറയുന്നത്. 1991ൽ പുറത്തിറങ്ങിയ ദളപതി എന്ന ചിത്രത്തില്‍ എസ്പിബിയും ജാനകിയും ആലപിച്ച' സുന്ദരി കണ്ണാൾ ഒരു സേതി ' എന്ന ഗാനത്തിനൊപ്പമാണ് എസ്പിബിയെ കുറിച്ചുള്ള ഒരു കുറിപ്പും ശേഭന പങ്കുവെച്ചിരിക്കുന്നത്. ശോഭനനയും രജനീകാന്തുമാണ് ഗാനരംഗത്തിലുള്ളത്.






    എസ് പി ബിയുടെ ഓർമ്മയ്ക്കായി പങ്കുവയ്ക്കാൻ ഒരു പാട്ട് തിരയുമ്പോൾ ഒരിക്കലും പകരം വയ്ക്കാനാവാത്ത അമൂല്യമായൊരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണ് ശോഭന കുറിച്ചിരിക്കുന്നത്. ആ നഷ്ടവുമായി പൊരുത്തപ്പെടുക പ്രയാസമാണെന്നും ശോഭന വ്യക്തമാക്കുന്നു.

    അദ്ദേഹത്തിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും ശോഭന പറയുന്നു. ആ ചിത്രത്തിൽ അദ്ദേഹം പൊലീസും താൻ കള്ളിയുമായിരുന്നുവെന്നും ശോഭന.



    സെപ്തംബർ 25നാണ് എസ് പി ബാല സുബ്രഹ്മണ്യം വിടവാങ്ങിയത്. കോവിഡിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില പിന്നീട് വഷളാവുകയായിരുന്നു. വെന്റ്ലേറ്ററിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്. അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നു.
    Published by:Gowthamy GG
    First published: