HOME » NEWS » Film » SP VENKATESH IS BACK IN MALAYALAM BY SETTING TUNE TO A DEVOTIONAL SONG

S.P. Venkatesh | ഭക്തിഗാനത്തിന് ഈണമിട്ടുകൊണ്ട് എസ്.പി. വെങ്കടേഷ് വീണ്ടും മലയാളത്തിൽ

'ചന്ദനചാർത്ത്' എന്ന ആൽബത്തിലെ 'നാരായണാ.. നാരായണാ...' എന്ന ഗാനത്തിന് ഈണമിട്ടുകൊണ്ടാണ് എസ്.പി. വെങ്കടേഷിന്റെ തിരിച്ചു വരവ്

News18 Malayalam | news18-malayalam
Updated: April 13, 2021, 7:19 AM IST
S.P. Venkatesh | ഭക്തിഗാനത്തിന് ഈണമിട്ടുകൊണ്ട് എസ്.പി. വെങ്കടേഷ് വീണ്ടും മലയാളത്തിൽ
എസ്.പി. വെങ്കടേഷ്
  • Share this:
ഭക്തിഗാന ആസ്വാദകർക്ക് പുത്തൻ ഉണർവായി മലയാള സിനിമാ സംഗീത ലോകത്തെ അതുല്യ പ്രതിഭ എസ്.പി. വെങ്കടേഷ്. 26 വർഷങ്ങൾക്ക് മുൻപ് തരംഗിണി പുറത്തിറക്കിയ 'തുയിലുണരൂ...' എന്ന ഗാനത്തിന് ശേഷം കടുങ്ങലൂർ സ്വദേശിയും പ്രവാസിയുമായ ജീത്തു മോഹൻദാസ് തന്റെ പിതാവിന്റെ ഓർമ്മയ്ക്കായി ആലുവ കടങ്ങല്ലൂർ നരസിംഹ സ്വാമിക്കായി സമർപ്പിക്കുന്ന 'ചന്ദനചാർത്ത്' എന്ന ആൽബത്തിലെ 'നാരായണാ.. നാരായണാ...'എന്ന ഗാനത്തിന് ഈണമിട്ടുകൊണ്ടാണ് തിരിച്ചു വരവ്.

ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത് മികച്ച സാങ്കേതിക പ്രവർത്തകരാണ്.സംഗീതജ്ഞരായ ഇളയരാജ, എം.എസ്.വി., ശ്യാം, എസ്.പി. വെങ്കടേഷ് എന്നിവരുടെ സഹായിയായും ,തമിഴിൽ ധാരാളം ഗാനങ്ങൾ പാടി ശ്രേദ്ധേയനായ ചെന്നൈയിലുള്ള പ്രഭാകർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിനായി വരികൾ എഴുതിയത് തൃശൂർ സ്വദേശി ജീവൻ ആർ മേനോൻ.

ഒമ്പതു മിനിറ്റു ദൈർഖ്യമുള്ള ഈ ഗാനത്തിന് ദൃശ്യാവിഷ്കാരം നൽകിയത് ബാലു ആർ. നായർ ആണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സിനിമാ ലോകത്ത് ക്യാമറ ചലിപ്പിച്ച അനിൽ നായർ. ഈ ഗാനത്തിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നത് ചെന്നൈയിലുള്ള സൗണ്ട് എഞ്ചിനീയർ പി.ജി. രാഗേഷ് ആണ്

എസ്.പി. വെങ്കടേഷ് ചിട്ടപ്പെടുത്തിയ ഈ ഗാനം കൂടാതെ മറ്റു ആറു ഗാനങ്ങൾ കൂടി ചേരുന്നതാണ് 'ചന്ദനചാർത്ത്' എന്ന സമാഹാരം. സംഗീത സംവിധായകരായ ശരത്, ഉണ്ണി മേനോൻ, വിജേഷ് ഗോപാൽ, ജെയ്‌സൺ ജെ. നായർ, സുനിൽ പുരുഷോത്തമൻ എന്നിവർ ചിട്ടപ്പെടുത്തിയ ആറ് ഗാനങ്ങൾക്ക് വരികളെഴുതിയത് സന്തോഷ് ഡി. കടുങ്ങലൂർ, ജീവൻ ആർ. മേനോൻ എന്നിവർ ചേർന്നാണ്.

Youtube Video


ഗായകരായ ശരത്, ഉണ്ണി മേനോൻ, ശ്രീവത്സൻ ജെ. മേനോൻ, ഷബീർ അലി, വിജേഷ് ഗോപാൽ എന്നിവരാണ് ആറ് ഗാനങ്ങളും ആലപിച്ചിരിക്കുന്നത്.

നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം വെള്ളേപ്പം എന്ന സിനിമയിലൂടെ വീണ്ടും മലയാള ചലച്ചിത്ര ലോകത്തേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ് എസ്.പി. വെങ്കടേഷ്. 1980-1990കളിൽ മലയാള സിനിമാ ഗാനരംഗത്ത് സജീവമായിരുന്ന സംഗീത സംവിധായകനാണ് എസ്.പി. വെങ്കടേഷ്. ഇദ്ദേഹം തമിഴ് മേഖലയിൽ കൂടുതൽ സിനിമകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി സിനിമകൾക്ക് വേണ്ടിയും എസ്.പി. വെങ്കടേഷ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്‌ഫടികം, ധ്രുവം, കൗരവർ, ജോണി വാക്കർ, കിഴക്കൻ പത്രോസ്, ഹിറ്റ്ലർ ചിത്രങ്ങൾക്ക് എസ്.പി. വെങ്കടേഷ് ഈണമിട്ടിട്ടുണ്ട്.

Summary: Acclaimed music director S.P. Venkatesh is back in Malayalam by setting tune to a song for a music album. After a sabbatical, he is making a comeback to Malayalam film industry with upcoming movie Velleppam 
Published by: user_57
First published: April 13, 2021, 7:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories