തൃശൂർ: നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തുവിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സ്റ്റേഷൻ ജാമ്യത്തിലാണ് ശ്രീകുമാർ മേനോനെ വിട്ടയച്ചത്. തൃശൂർ പോലീസ് ക്ലബിൽ വിളിച്ചു വരുത്തി ക്രൈം ബ്രാഞ്ച് എസിപി സിപി ശ്രീനിവാസിന്റെ നേതൃത്തിലുള്ള സംഘമാണ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്തത്. പരാതിയിൽ മഞ്ജു ആരോപിച്ച കാര്യങ്ങൾ ചോദ്യം ചെയ്യലിൽ ശ്രീകുമാർ മേനോൻ സമ്മതിച്ചതായാണ് വിവരം.
തന്നെ അപായപ്പെടുത്താനും അപകീർത്തി പെടുത്താനും ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഒടിയൻ സിനിമ ചിത്രീകരണ വേളയിൽ ഉണ്ടായ സംഭവങ്ങളാണ് പരാതിക്ക് ആധാരം.
പരാതിയുടെ അടിസ്ഥാനത്തിൽ ആന്റണി പെരുമ്പാവൂർ അടക്കമുള്ള സാക്ഷികളുടെ മൊഴിയെടുക്കുകയും ശ്രീകുമാർ മേനോന്റെ വീട്ടിലും വസതിയിലും റെയ്ഡ് നടത്തിയിരുന്നു. വൈകിട്ട് നാലുമണി മുതലാണ് ശ്രീകുമാർ മേനോനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime branch, Manju warrier, Manju warrier complaint, Sreekumar menon, Sreekumar menon arrested