• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'പുതിയ സംവിധായകരുടെ മുമ്പിൽ പോലും എളിമയോടെ പെരുമാറിയിരുന്ന പ്രതിഭാശാലി'; എംജെ രാധാകൃഷ്ണനെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി

കുലീനതയുടെ പ്രതീകമായിരുന്നു തന്‍റെ പ്രിയസുഹൃത്തെന്നും ഇത് ഒരു തീരാ നഷ്ടം തന്നെയാണെന്നും അദ്ദേഹം കുറിച്ചു.

news18
Updated: July 12, 2019, 10:49 PM IST
'പുതിയ സംവിധായകരുടെ മുമ്പിൽ പോലും എളിമയോടെ പെരുമാറിയിരുന്ന പ്രതിഭാശാലി'; എംജെ രാധാകൃഷ്ണനെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി
എം ജെ രാധാകൃഷ്ണൻ
news18
Updated: July 12, 2019, 10:49 PM IST
തിരുവനന്തപുരം: പുതിയ സംവിധായകരുടെ മുമ്പിൽ പോലും എളിമയോടെ പെരുമാറിയിരുന്ന പ്രതിഭാശാലി ആയിരുന്നു ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണനെന്ന് ശ്രീകുമാരൻ തമ്പി. ഫേസ്ബുക്കിലാണ് തന്‍റെ പ്രിയസുഹൃത്തിനെക്കുറിച്ച് ശ്രീകുമാരൻ തമ്പി അനുസ്മരിച്ചത്.

കുലീനതയുടെ പ്രതീകമായിരുന്നു തന്‍റെ പ്രിയസുഹൃത്തെന്നും ഇത് ഒരു തീരാ നഷ്ടം തന്നെയാണെന്നും അദ്ദേഹം കുറിച്ചു.

ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

'കുലീനതയുടെ പ്രതീകമായിരുന്നു എന്‍റെ പ്രിയസുഹൃത്ത് രാധാകൃഷ്ണൻ. എന്നോടുള്ള സ്നേഹം കൊണ്ടു മാത്രം ഞാൻ നിർമ്മിച്ച സീരിയലിൽ പോലും അദ്ദേഹം ഛായാഗ്രാഹകനായി. ചലച്ചിത്ര അക്കാദമി എന്നെക്കുറിച്ചു നിർമ്മിച്ച ഋതുരാഗം എന്ന ഡോക്യുമെന്‍ററിയുടെ ക്യാമറാവർക്ക് ചെയ്തതും അദ്ദേഹമായിരുന്നു. ഏഴു സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഈ പ്രതിഭാശാലി പുതിയ സംവിധായകരുടെ മുമ്പിൽ പോലും എത്ര എളിമയോടെയാണ് പെരുമാറിയിരുന്നത് ! തീർച്ചയായും ഇത് ഒരു തീരാനഷ്ടം തന്നെയാണ്.'

First published: July 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...