• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഫാൻസിന്‍റെ ചെണ്ടകൊട്ടില്ലാതെയും നല്ല സിനിമയെടുക്കാം: ജോസഫിനേക്കുറിച്ച് ശ്രീകുമാരൻ തമ്പി

News18 Malayalam
Updated: January 13, 2019, 8:50 AM IST
ഫാൻസിന്‍റെ ചെണ്ടകൊട്ടില്ലാതെയും നല്ല സിനിമയെടുക്കാം: ജോസഫിനേക്കുറിച്ച് ശ്രീകുമാരൻ തമ്പി
News18 Malayalam
Updated: January 13, 2019, 8:50 AM IST
തിരുവനന്തപുരം: പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തെ മുക്തകണ്ഠം പ്രശംസിച്ച് പ്രശസ്ത ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പി. അതി മനോഹരമായ ഒരു കൊച്ചു 'വലിയ' സിനിമയാണ് ജോസഫ് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജോജുവിനെയും സംവിധായകൻ പത്മകുമാറിനെയും അദ്ദേഹം പ്രശംസിച്ചു. ഫാൻസിന്‍റെ ചെണ്ടക്കൊട്ടില്ലാതെയും കോടികൾ മുടക്കാതെയും നല്ല സിനിമ നിർമിക്കാമെന്ന് തെളിയിച്ച പത്മകുമാറിനെയും ജോജുവിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജോസഫിന്റെ കഥ, ഒരു പോലീസുകാരന്റെയും

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

തികച്ചും അപ്രതീക്ഷിതമായാണ് ഞാൻ ജോസഫ് എന്ന സിനിമ കണ്ടത്‌ .അതി മനോഹരമായ ഒരു കൊച്ചു 'വലിയ' സിനിമ'. വലിയ താരങ്ങൾ അഭിനയിക്കുന്ന 'വലിയ' സിനിമകളിൽ കൊച്ചു വേഷങ്ങളിൽ ഞാൻ ജോജുവിനെ കണ്ടിട്ടുണ്ട് സ്നേഹപൂർവം ശ്രദ്ധിച്ചിട്ടുണ്ട്. കൊടിയ നഷ്ടം നിമിത്തം നിർമ്മാണ രംഗത്തു നിന്നു മാറി നിൽക്കുന്നതു കൊണ്ട്‌ അതു മനസ്സിൽ സൂക്ഷിക്കുക മാത്രം ചെയ്തു. പത്മകുമാർ മികച്ച സംവിധായകനാണ്. കൃത്യതയാണ് ആ സൃഷ്ടിയുടെ പ്രധാന ഗുണം. ഫാൻസ്‌ അസോസിയേഷന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനങ്ങൾ ഇല്ലാതെയും കോടികൾ മുടക്കാതെയും ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ച ജോജുവിനും എം. പത്മകുമാറിനും അഭിനന്ദനം ...അഭിനന്ദനം, പുതിയ സംഗീതസംവിധായകനും എന്റെ സ്വീകരണം. മെലഡി എന്താണെന്നു കാണിച്ചു തന്നതിന്.... സിനിമയോട് സ്നേഹമുള്ളവർ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കണം.

'ജോസഫ്' സിനിമ തട്ടിപ്പ്; 'ശരീരശാസ്ത്രം' നോവലിനെതിരെയും ഐ.എം.എ
First published: January 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...