നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മുന്നേറ്റ'ത്തില്‍ നിന്ന് മമ്മൂട്ടിക്കുണ്ടായ മുന്നേറ്റം അത്ഭുതകരം; ശ്രീകുമാരന്‍ തമ്പി

  'മുന്നേറ്റ'ത്തില്‍ നിന്ന് മമ്മൂട്ടിക്കുണ്ടായ മുന്നേറ്റം അത്ഭുതകരം; ശ്രീകുമാരന്‍ തമ്പി

  നിതാന്തമായ പഠനവും സ്ഥിരോത്സാഹവും കഠിനപ്രയത്‌നവും സ്വയം പരിശീലിച്ച് നേടിയെടുത്ത അച്ചടക്കവുമാണ് മമ്മൂട്ടിയെ ഒരു മഹാനടനാക്കിയതെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു

  Image Facebook

  Image Facebook

  • Share this:
   മെഗാസ്റ്റാര്‍ മമ്മൂട്ടി നാളെ എഴുപതിലേക്ക് കടക്കുകയാണ്. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാവരും മമ്മൂക്കയുടെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറായിരിക്കുകയാണ്. ഇപ്പോഴിതാ സംഗീത സംവിധായകനും, സംവിധായകനും, നിര്‍മ്മതാവും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പി മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്.

   പ്രേംനസീറിനു ശേഷം മലയാളം കണ്ട ഏറ്റവും സുന്ദരനായ നടന്‍ മമ്മൂട്ടിയാണെന്ന് അദ്ദേഹം പറയുന്നു. നാന സിനിമാവാരികയില്‍ വന്ന ഒരു ഫോട്ടോ കാട്ടി നടന്‍ സുകുമാരനാണ് മമ്മൂട്ടിയെക്കുറിച്ച് എന്നോട് പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിയെ നായകനാക്കി മുന്നേറ്റം എന്ന സിനിമയിലാണ് ആദ്യമായി അദ്ദേഹം മമ്മൂട്ടിയെ കാണുന്നതെന്നും പറയുന്നു.

   നിതാന്തമായ പഠനവും സ്ഥിരോത്സാഹവും കഠിനപ്രയത്‌നവും സ്വയം പരിശീലിച്ച് നേടിയെടുത്ത അച്ചടക്കവുമാണ് മമ്മൂട്ടിയെ ഒരു മഹാനടനാക്കിയതെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു

   ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

   എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. പ്രേംനസീറിനു ശേഷം മലയാളം കണ്ട ഏറ്റവും സുന്ദരനായ നടന്‍ മമ്മൂട്ടിയാണ്. ശബ്ദഗാംഭീര്യവും ഒത്ത ഉയരവും അതിനനുസരിച്ചുള്ള ശരീരഭാഷയും മമ്മൂട്ടി എന്ന നടന്റെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു. സുബ്രഹ്‌മണ്യം കുമാര്‍ നിര്‍മ്മിച്ച് ഞാന്‍ സംവിധാനം ചെയ്ത 'മുന്നേറ്റം ' എന്ന സിനിമയില്‍ നായകനായി അഭിനയിക്കാന്‍ തിരുവനന്തപുരത്തു വന്നപ്പോഴാണ് ഞാന്‍ മമ്മൂട്ടിയെ ആദ്യമായി കണ്ടത്.

   അതിനു മുന്‍പ് അദ്ദേഹം ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും ആ ചിത്രങ്ങള്‍ ഞാന്‍ കണ്ടിരുന്നില്ല.ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു വിമാനയാത്രയ്ക്കിടയില്‍ നാന സിനിമാവാരികയില്‍ വന്ന ഒരു ഫോട്ടോ കാട്ടി നടന്‍ സുകുമാരനാണ് മമ്മൂട്ടിയെക്കുറിച്ച് എന്നോട് പറഞ്ഞത്. 'ഈ ചെറുപ്പക്കാരന്‍ കൊള്ളാം. സാര്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ ' എന്ന് സുകുമാരന്‍ പറഞ്ഞു. 'മുന്നേറ്റ' ത്തില്‍ മമ്മൂട്ടി നായകനും രതീഷ് പ്രതിനായകനുമായിരുന്നു. അവിടെ നിന്ന് മമ്മൂട്ടിക്കുണ്ടായ മുന്നേറ്റം അദ്ഭുതകരമായിരുന്നു. നിതാന്തമായ പഠനവും സ്ഥിരോത്സാഹവും കഠിനപ്രയത്‌നവും സ്വയം പരിശീലിച്ച് നേടിയെടുത്ത അച്ചടക്കവുമാണ് മമ്മൂട്ടിയെ ഒരു മഹാനടനാക്കിയത്. മുന്നേറ്റത്തിന് ശേഷം ഞാന്‍ നിര്‍മ്മിച്ച 'വിളിച്ചു,വിളികേട്ടു ' എന്ന ചിത്രത്തിലും മമ്മൂട്ടി നായകനായി.


   പക്ഷേ ആ സിനിമ തീയേറ്ററുകളില്‍ വിജയിച്ചില്ല. എന്നാല്‍ അദ്ഭുതമെന്നു പറയട്ടെ യൂട്യൂബിലെ എന്റെ ഫിലിം ചാനലില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ടത് ആ സിനിമയാണ്. ഞാന്‍ സംവിധാനം ചെയ്ത 'യുവജനോത്സവം '''ബന്ധുക്കള്‍ ശത്രുക്കള്‍ ' എന്നീ ഹിറ്റ് ചിത്രങ്ങളെ പോലും 'വിളിച്ചു വിളികേട്ടു 'പിന്നിലാക്കി. മമ്മൂട്ടിയുടെ നിത്യയൗവനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു നടന്‍ തന്റെ ദേഹം എങ്ങനെ സൂക്ഷിക്കണമെന്ന് പുതിയ നായകന്മാര്‍ മമ്മൂട്ടിയെ കണ്ടുപഠിക്കണം.
   Published by:Jayesh Krishnan
   First published:
   )}