ശ്രീനാഥ് ഭാസി(Sreenath bhasi). ബാലു വര്‍ഗീസ്(
Balu Varghese ) ചിത്രം എന്നിവര്‍ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ''സുമേഷ് & രമേഷ് ''(
Ramesh &
Suresh)എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. നവാഗതനായ സനൂപ് തൈക്കൂടം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ''സുമേഷ് & രമേഷ് '' നവംമ്പര്‍ 26 തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
സലിംകുമാര്‍,പ്രവീണ,അര്ജ്ജുന് അശോകനും രാജീവ് പിളള ദേവികകൃഷ്ണ, അഞ്ചു കൃഷ്ണ,കാര്‍ത്തിക വെള്ളത്തേരി,ശൈത്യ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വൈറ്റ് സാന്‍ഡ്സ് മീഡിയ ഹൗസിന്റെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.യാക്സണ്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.
എഡിറ്റിംഗ് അയൂബ് ഖാന്. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി കോഴിക്കോട്. ആര്‍ട്ട് ജിത്തു സെബാസ്റ്റ്യന്‍. മേക്കപ്പ് അമല്‍ ചന്ദ്രന്. ത്രില്‍സ് പി സി. ഗാനരചന വിനായക് ശശികുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയരാജ് രാഘവന്. കോസ്റ്റ്യൂമര്‍ വീണ സ്യമന്തക്.അസോസിയേറ്റ് ഡയറക്ടര്‍ ബിനു കെ നാരായണന്.സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.