• HOME
  • »
  • NEWS
  • »
  • film
  • »
  • ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ വീണ്ടും സിനിമയിൽ; ഒപ്പം വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും

ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ വീണ്ടും സിനിമയിൽ; ഒപ്പം വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും

കൊച്ചിയില്‍ ഷൂട്ടിങ് ആരംഭിക്കുന്ന 'കുറുക്കന്‍' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാള്‍ ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയുമാണ് മറ്റുതാരങ്ങൾ

  • Share this:
തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശ്രമത്തിലായിരുന്ന ശ്രീനിവാസന്‍ മലയാളസിനിമയില്‍ വീണ്ടും സജീവമാകുന്നു. ഈ മാസം 6ന് കൊച്ചിയില്‍ ഷൂട്ടിങ് ആരംഭിക്കുന്ന 'കുറുക്കന്‍' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാള്‍ ശ്രീനിവാസനാണ്. ചിത്രത്തിന്റെ പൂജാ ചടങ്ങിലും ശ്രീനിവാസന്‍ പങ്കെടുക്കും. നവംബര്‍ 12 ന് സെറ്റില്‍ ജോയിന്‍ ചെയ്യും.

Also Read- നടൻ ഭരത് നായകൻ; ഹൊറർ ത്രില്ലർ ചിത്രം 'മിറൽ' നവംബർ മാസത്തിൽ കേരളത്തിൽ റിലീസ്

വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയുമാണ് കുറുക്കനിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, ബാലാജി ശർമ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി എന്നിവരും പ്രധാന താരങ്ങളാണ്.

Also Read- സാൾട് ആൻഡ് പെപ്പറിലെ മൂപ്പനെ അവിസ്മരണീയമാക്കിയ നടൻ കേളു അന്തരിച്ചു

നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം. സുരഭിലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനോജ് റാം സിംഗാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വർണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് കുറുക്കന്‍ നിർമിക്കുന്നത്.

Also Read- Chaver | കഠാരമുനമ്പിലെ ജീപ്പ് പിന്തുടരുന്നതാരേ? ടിനുപാപ്പച്ചന്റെ 'ചാവേർ' ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്ത്

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ ഈണം പകര്‍ന്നിരിക്കുന്നു. ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യം ഡിസൈനര്‍ സുജിത് മട്ടന്നൂര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെമീജ് കൊയിലാണ്ടി. വാര്‍ത്താപ്രചരണം വാഴൂര്‍ ജോസ്
Published by:Rajesh V
First published: