• HOME
  • »
  • NEWS
  • »
  • film
  • »
  • S Sreesanth | സണ്ണി ലിയോണി ചിത്രത്തിൽ ഗായകനായി ശ്രീശാന്ത്; പാട്ടിലും തിളങ്ങാൻ താരം

S Sreesanth | സണ്ണി ലിയോണി ചിത്രത്തിൽ ഗായകനായി ശ്രീശാന്ത്; പാട്ടിലും തിളങ്ങാൻ താരം

ഐറ്റം നമ്പർ വൺ എന്ന ബോളിവുഡ് സിനിമയിലാണ് ശ്രീശാന്ത് ഗായകനാകുന്നത്.

sreesanth-sunny

sreesanth-sunny

  • Share this:
കൊച്ചി: ക്രിക്കറ്റിൽ മലയാളിപ്പെരുമ ലോകകപ്പിലും എത്തിച്ച താരമാണ് എസ് ശ്രീശാന്ത്. ഒത്തുകളി വിവാദം കരിയറിൽ കരിനിഴൽ വീഴ്ത്തിയെങ്കിലും ഡാൻസിലും അഭിനയത്തിലുമൊക്കെ താരം സജീവമായിരുന്നു. ഇപ്പോഴിതാ, പിന്നണി ഗായകനായും മാറാൻ തയ്യാറെടുക്കുകയാണ് ശ്രീശാന്ത്. ഐറ്റം നമ്പർ വൺ എന്ന ബോളിവുഡ് സിനിമയിലാണ് ശ്രീശാന്ത് ഗായകനാകുന്നത്. കൊച്ചിയിലാണ് ചിത്രത്തിലെ റെക്കോർഡിങ് നടക്കുന്നത്. സണ്ണി ലിയോണിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബാലൂരാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐറ്റ നമ്പർ വൺ. സുനിൽ വർമ, രാജ്പാൽ യാദവ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ശ്രീശാന്തും ചെറിയ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ജൂലൈയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

അഭിനേതാവെന്ന നിലയിൽ ഇതിനോടകം ശ്രീശാന്ത് ശ്രദ്ധ നേടിയിരുന്നു. നയൻതാര, വിജയ് സേതുപതി, സാമന്ത എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കാതുവാകിക്ലെ രണ്ടു കാതൽ എന്ന ചിത്രത്തിൽ ശ്രീശാന്തും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ സാമന്തയുടെ ആൺ സുഹൃത്തിന്റെ വേഷമാണ് ശ്രീശാന്ത് ചെയ്തിരിക്കുന്നത്. മുഹമ്മദ് മുബി എന്നാ ശ്രീശാന്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്.

Suresh Gopi | മലപ്പുറംകാരൻ മൂസയായി സുരേഷ് ഗോപി - ജിബു ജേക്കബ് ചിത്രം 'മേ ഹൂം മൂസ'

ജിബു ജേക്കബ് (Jibu Jacob) - സുരേഷ് ഗോപി (Suresh Gopi) ചിത്രമായ 'മേ ഹൂം മൂസ'യുടെ (Mei Hoom Moosa) ചിത്രീകരണം ഏപ്രിൽ 21ന് കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. സുരേഷ് ഗോപിയുടെ 253-ാമത്തെ സിനിമയാണ്. നായിക പൂനം ബജ്‌വ. കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ. റോയ് സി.ജെയും തോമസ് തിരുവല്ലയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നിരവധി പ്രത്യേകതകളോടെ ഒരുക്കുന്ന ഈ ചിത്രം 1998 മുതൽ 2019 വരെയുള്ള കാലയളവിൽ അരങ്ങേറുന്നതാണ്. ഒരു പാൻ ഇന്ത്യൻ സിനിമയുടെ ജോണറിൽപ്പെടുത്താവുന്ന ഈ ചിത്രത്തിൽ മൂസ എന്ന മലപ്പുറംകാരൻ്റെ ജീവിതകഥയാണ് പറയുന്നത്. സുരേഷ് ഗോപി ഈ കഥാപാത്രമായി വേഷമിടും. ഈ കാലയളവിലൂടെയുള്ള മൂസയുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ് ചിത്രം.

ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളായ പഞ്ചാബിലെ വാഗാ, കാർഗിൽ, പുഞ്ച്, ജയ്പ്പൂർ, ഡൽഹി, മലപ്പുറം, പൊന്നാനി, കൊടുങ്ങല്ലൂർ എന്നിവിടങ്ങൾ ഈ ചിത്രത്തിന് പശ്ചാത്തലമാകുന്നുണ്ട്. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ അവതരിപ്പിക്കുകയാണന്ന് സംവിധായകനായ ജിബു ജേക്കബ് പറഞ്ഞു. നർമ്മവും പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഘടകങ്ങളാണ്.

ഇപ്പോൾ പ്രധാന ചർച്ചാ വിഷയമായിരിക്കുന്ന എല്ലാ സംഭവങ്ങളേയും ഈ ചിത്രം പരാമർശിക്കുന്നുണ്ട്. അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ജോണി ആൻ്റണി, സലിം കുമാർ, മേജർ രവി, ഹരീഷ് കണാരൻ, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പതിനായിരത്തോളം പേരിൽ നിന്നും തെരഞ്ഞെടുന്ന നൂറിലധികം പുതുമുഖങ്ങൾ സിനിമയിൽ വേഷമിടും.
Published by:Anuraj GR
First published: